| Tuesday, 27th June 2023, 1:52 pm

"എനിക്കൊരു നല്ല കാലമുണ്ടായിരുന്നു"; രണ്ട് അതിമനോഹരമായ രാത്രികളെക്കുറിച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജന്റൈന്‍ താരങ്ങളായ മാക്‌സി റോഡ്രിഗസിന്റെയും യുവാന്‍ റോമന്‍ റിക്വല്‍മിയുടെയും വിടവാങ്ങല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ലയണല്‍ മെസി, കാര്‍ലോസ് ടെവസ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഇതിന്റെ ഭാഗമായത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ഈ രണ്ട് മത്സരത്തെക്കുറിച്ചും പ്രതികരണമറിയിക്കുകയാണിപ്പോള്‍ മെസി. തന്നെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും എനിക്ക് വളരെ നല്ല സമയം ഉണ്ടായിരുന്നുവെന്നും മെസി പറഞ്ഞു.

‘രണ്ട് അതിമനോഹരമായ രാത്രികള്‍. എന്നെ ക്ഷണിച്ചതിന് മാക്‌സിക്കും റിക്വല്‍മിക്കും നന്ദി. എല്ലാവരുടെയും സ്‌നേഹത്തിന് സ്‌നേഹം!. എനിക്ക് വളരെ നല്ല സമയം ഉണ്ടായിരുന്നു,’ മെസി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. ‘എനിക്ക് വളരെ നല്ല സമയം ഉണ്ടായിരുന്നു’ ഇരുവരെയും സംബന്ധിച്ച ഓര്‍മകളെക്കുറിച്ച് മെസി പറഞ്ഞത്.

റിക്വല്‍മിക്ക് അവിശ്വസനീയമായ യാത്രയയ്പ്പാണ് അര്‍ജന്റൈന്‍ നഗരമായ ബ്യൂണസ് ഐറിസ് നല്‍കിയത്. മെസിയുടെ കീഴില്‍ അണിനിരന്ന അര്‍ജന്റീന ഇലവനും റിക്വല്‍മിയുടെ നേതൃത്വത്തിലിറങ്ങിയ ബൊക്കാ ജൂനിയേഴ്സ് ഇലവനുമാണ് വിടവാങ്ങല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത്.

ബൊക്കയുടെ തട്ടകമായ ബൊംബോനേര സ്റ്റേഡിയത്തില്‍ 60,000 ആരാധകരാണ് റിക്വല്‍മിയെ യാത്രയയക്കാനെത്തിയത്. മറഡോണയുടെ പേരെഴുതിയ ജഴ്‌സി ധരിച്ചാണ് റിക്വല്‍മി കളിക്കാനിറങ്ങിയത്. കളിയില്‍ റിക്വല്‍മിയും മെസിയും ഗോളുകള്‍ നേടിയിരുന്നു.

മാക്‌സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരത്തിലും മെസി പങ്കെടുത്തിരുന്നു. തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സിനെതിരെ മെസിയുടെ ജന്മദിനത്തിലായിരുന്നു ഈ മത്സരം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ താരം ഹാട്രിക്ക് നേടിയിരുന്നു.

Content Highlight: Lionel Messi about Maxi Rodríguez Juan Román Riquelme

We use cookies to give you the best possible experience. Learn more