94ാം മിനിട്ടിലെ ഫ്രീക്കിക്ക് വിജയ ഗോള്‍; മയാമിയിലെ സ്വപ്‌ന തുല്യ അരങ്ങേറ്റത്തെക്കുറിച്ച് വാചാലനായി മെസി
അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം ഏതൊരു
ഫുട്‌ബോള്‍ ആരാധകന്റെയും മനസില്‍ നിന്ന് മായാതെ കിടക്കുന്ന ഒന്നാണ്. താരത്തിന്റെ ഇഞ്ച്വറി ടൈം ഫ്രീക്കിക്ക് ഗോളാണ് അന്ന് ഇന്റര്‍ മയാമിയെ രക്ഷിച്ചെടുത്തത്.
ജൂലൈയില്‍ ലീഗ് കപ്പില്‍ ക്രൂസ് അസുലിനെതിരെ രണ്ടാം പകുതിയിലെത്തി 94ാം മിനിറ്റിലടിച്ച ഫ്രീക്കിക്ക് ഗോള്‍ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയിലേക്കുള്ള മെസിയുടെ വരവറിയിച്ച ഒന്നായിരുന്നു. ഈ ഗോളിന്റെ ബലത്തില്‍ മയാമി 2-1ന് വിജയമുറപ്പിക്കുകയും ചെയ്തു.
തന്റെ ഈ സ്വപ്ന അരങ്ങേറ്റത്തെക്കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍ ലയണല്‍ മെസി. അന്ന് അങ്ങനെ സംഭവിച്ചത് അത്ഭുമായിട്ടാണ് ഇപ്പോള്‍ തോന്നുന്നതെന്നും തന്റെ സ്വപ്നങ്ങളില്‍ പോലും ഇങ്ങനെയൊരു അരങ്ങേറ്റം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും മെസി പറഞ്ഞതായി ദി ഡയല്‍ മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Lionel Messi reflects on his stoppage-time free-kick, his first goal for Inter Miami. 🗣️🐐#Messi #Goat #InterMiami pic.twitter.com/INTS70rkjx
— Sportskeeda Football (@skworldfootball) October 11, 2023
‘അന്ന് അങ്ങനെ സംഭവിച്ചു. ഇപ്പോഴത് അത്ഭുതമായി തോന്നുന്നു. മയാമിക്കായുള്ള ഹോം മത്സരത്തിലെ എന്റെ ആദ്യ മിനിറ്റുകളായിരുന്നു അത്. കളിയുടെ അവസാന മിനിറ്റില്‍ ടീമിന് വിജയം നേടാനായി. ആദ്യ മത്സരത്തില്‍ അത് വളരെ സ്‌പെഷ്യലായ കാര്യമായിരുന്നു.
എന്റെ വന്യമായ സ്വപ്നങ്ങളില്‍ പോലും അന്ന് അങ്ങനെ കളിക്കാനാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. നമ്മള്‍ എല്ലായ്‌പ്പോഴും വലിയ സ്വപ്നം കാണുന്നു, ചിലപ്പോഴൊക്കെ മികച്ചത് സങ്കല്‍പ്പിക്കുന്നു,’ ലയണല്‍ മെസി പറഞ്ഞു.
മെസിയുടെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മെസി ഇന്റര്‍ മയാമിക്ക് വേണ്ടി 12 മത്സരങ്ങളില്‍ നിന്ന് 11 ഗോളും അഞ്ച് അസിസ്റ്റും നേടിയിട്ടുണ്ട്. മെസിയുടെ വരവോടെ ഇന്റര്‍ മയാമി എട്ട് മത്സരങ്ങള്‍ ജയിച്ചിരുന്നു. എന്നാല്‍ മെസി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിക്ക് അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു കളി പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
മെസിയുടെ നേതൃത്വത്തില്‍ ഇതുവരെ ഇല്ലാതിരുന്ന കിരീടവും മയാമി സ്വന്തമാക്കിയിരുന്നു അതിനിടയില്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലോണില്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content highlight: Lionel Messi About his first goal for Inter Miami.