കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ ഇസ്രാഈല്‍ ക്ലബ്ബ് മക്കാബി ഹൈഫാക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ഷര്‍മാങ്. മക്കാബിയെ സ്വന്തം തട്ടകത്തില്‍ നേരിട്ട ഫ്രഞ്ച് വമ്പന്മാര്‍ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് വിജയിച്ചത്.
പി.എസ്.ജിക്കുവേണ്ടിയുള്ള തന്റെ 50ാമത്തെ മത്സരത്തിനായിരുന്നു കഴിഞ്ഞ ദിവസം മെസിയിറങ്ങിയത്. മത്സരത്തില്‍ രണ്ട് ഗോളും രണ്ട് അസിസ്റ്റും സംഭാവന ചെയ്ത മെസി ഒരുപിടി റെക്കോഡുകള്‍ കൂടി തന്റെ പേരില്‍ കുറിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ ബോക്‌സിന്റെ പുറത്തുനിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയെന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണോള്‍ഡോയുടെ റെക്കോര്‍ഡാണ് ഇതില്‍ എടുത്ത് പറയേണ്ട ഒന്ന്.
തന്റെ രണ്ടാം ഗോളാണ് ലോങ് ഷോട്ടിലൂടെ ബോസ്‌കിന് പുറത്തുനിന്ന് മെസി വലയിലെത്തിച്ചത്. 2004- 2005ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയതിന് ശേഷം മെസി ഔട്ട് സൈഡ് ബോക്സില്‍ നിന്ന് നേടുന്ന 23ാം ഗോളാണിത്.
റൊണാള്‍ഡോയുടെ ബോക്‌സിന് പുറത്ത് നിന്നുള്ള 22 ഗോള്‍ നേട്ടമാണ് മെസി മറികടന്നത്. പോര്‍ച്ചുഗല്‍ യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ 10ലധികം ഗോളും അസിസ്റ്റും ഈ സീസണില്‍ നേടിയ ഏക താരവും ലയണല്‍ മെസിയാണ്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റക്കോര്‍ഡും( 35 വയസും 123 ദിവസവും ) ലയണല്‍ മെസി ഈ മത്സരത്തില്‍ സ്വന്തമാക്കി.
മത്സരത്തില്‍ മെസിക്ക് പുറമെ കിലിയന്‍ എംബാപ്പയും ഇരട്ട ഗോള്‍ സ്വന്തമാക്കി. നെയ്മറും സ്പാനിഷ് താരം കാര്‍ലോസ് സോല്‍ഷ്യറും ഒരോ ഗോള്‍ വീതവും നേടി. ഏഴാമത്തെ ഗോള്‍ സീന്‍ ഗോള്‍ഡ്‌ബെര്‍ഗ് സ്വന്തം പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. അബ്ദൌല സെക്കാണ് മക്കാബിക്കായി രണ്ട് ഗോളുകളും നേടിയത്.
CONTENT HIGHLIGHTS: Lionel Messi’s new record beyond cristiano ronaldo