| Saturday, 29th June 2024, 1:53 pm

അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് വിലക്ക്. കഴിഞ്ഞ ചിരിക്കെതിരെയുള്ള മത്സരത്തില്‍ രണ്ടാം പകുതിയില്‍ ടീം ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്നാണ് സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ പെറുവിനെതിരെയുള്ള അവസാന മത്സരത്തില്‍ മാത്രമാണ് സ്‌കലോണി പുറത്തിരിക്കേണ്ടി വരുക.

സസ്‌പെന്‍ഷന്‍ പുറമേ 15,000 ഡോളര്‍ രൂപ പിഴയായും അര്‍ജന്റീനന്‍ പരിശീലകന് ചുമത്തിയിട്ടുണ്ട്. ഇതോടെ പെറുവിനെതിരെയുള്ള അവസാന മത്സരത്തില്‍ അസിസ്റ്റന്റ് പരിശീലകനായ പാബ്ലോ ഐമറായിരിക്കും ടീമിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവുക.

സ്‌കലോണിക്ക് പുറമേ സൂപ്പര്‍താരം ലയണല്‍ മെസിയും അര്‍ജന്റീനയുടെ ഇനിയുള്ള രണ്ടു മത്സരങ്ങളും കളിക്കാന്‍ ഉണ്ടാവില്ല. കഴിഞ്ഞ ചിരിക്കെതിരെയുള്ള മത്സരത്തിലാണ് ഇന്റര്‍ മയാമി നായകന് പരിക്ക് പറ്റിയത്. എന്നാല്‍ മെസിക്ക് താരമായ പരിക്കുകള്‍ ഇല്ലെന്നും വേദന കുറവാണെന്നുമാണ് ടി.വൈ.സി.എസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം നേരത്തെ തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനും വീഴ്ത്തിയാണ് സ്‌കലോണിയും സംഘവും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. നാളെയാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നടക്കുന്നത്. ഹാര്‍ഡ് റോക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: Lional Scaloni have Suspended Against Peru Match

We use cookies to give you the best possible experience. Learn more