104 ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി കിടന്നുറങ്ങാം. കൂട്ടിനു 70 സിംഹങ്ങളും. മനോഹരമായ വീട്ടില്‍ 70 സിംഹങ്ങളുടെ അടുത്തായി രാത്രി ആസ്വദിക്കുവാന്‍ സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ വിനോദസഞ്ചാര മേഖല.
ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ലയണ്‍ ഹൗസ് ഒരുക്കിയിരിക്കുന്നത്.
ജിജി ലയണ്‍സ് എന്‍.പി.സി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.
മൂന്ന് ബെഡ്റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെ സിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത.
സന്ദര്‍ശകരുടെ സംരക്ഷണമുറപ്പാക്കി വീടിന് ചുറ്റും വൈദ്യുതി പ്രവഹിക്കുന്ന വേലിയും കെട്ടിയിട്ടുണ്ട്. വിനോദവും സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് സിംഹവീട് വിസ്മയിപ്പിക്കുന്ന അനുഭവമാകും. സിംഹങ്ങള്‍ മാത്രമല്ല സീബ്രകളും ഒട്ടകപക്ഷികളും സഞ്ചാരികളെ സ്വീകരിക്കാനുണ്ട്.