കൊച്ചി: മലയാളികളുടെ തീരാ നഷ്ടമാണ് കലാഭവന്‍ മണിയുടെ മരണം. ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ഇന്ന് കലാഭവന്‍ മണിയുടെ അമ്പതാം ജന്മദിനമായിരുന്നു.
മലയാളികളുടെ സ്വന്തം മണി ചേട്ടന്റെ ജ്ന്മദിനത്തില്‍ ആരാധകര്‍ക്കായി മാഷപ്പ വീഡിയോ ഒരുക്കിയിരിക്കുകയാണ് ലിന്റോ കുര്യന്‍. സിനിമയിലെയും മിമിക്രിയിലെയും ആദ്യ കാലഘട്ടം മുതല്‍ ജീവിതത്തിന്റെ അവസാനം വരെയുള്ള നിമിഷങ്ങളാണ് ലിന്റോ കുര്യന്‍ വീഡിയോ ആയി ഒരുക്കിയത്.
ആറ് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, വിജയ്, ദിലീപ്, ജയസൂര്യ തുടങ്ങി നിരവധി പേരുടെ ജന്മദിനത്തില്‍ മാഷപ്പ് വീഡിയോ ലിന്റോ ഒരുക്കിയിരുന്നു.
1971 ജനുവരി ഒന്നിനായിരുന്നു കലാഭവന്‍ മണി ജനിച്ചത്. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാഭവന്‍ മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളരുകയായിരുന്നു.
2016 മാര്‍ച്ച് 6-ന് കൊച്ചി അമൃത ഹോസ്പിറ്റലില്‍ വെച്ചായിരുന്നു കലാഭവന്‍ മണി മരണപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക