മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംനേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ചപ്പോൾ പിറന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംനേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ചപ്പോൾ പിറന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഈയിടെ ചിത്രം ഹോളിവുഡിലേക്കും നിർമിക്കപ്പെടുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. കൊവിഡ് സമയത്ത് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ വിജയത്തെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫിന്റെ പങ്കാളി ലിന്റാ ജീത്തു. ജീത്തുവിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി ലിന്റാ പ്രവർത്തിച്ചിട്ടുണ്ട്.
ജീത്തു ദൃശ്യത്തിന്റെ തിരക്കഥ എഴുതിയത് താനിപ്പോഴും ഓർക്കാറുണ്ടെന്ന് ലിന്റാ പറയുന്നു. സിനിമ ഇത്രത്തോളം മുന്നേറുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവർ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ലിന്റാ.
‘അത് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. കാരണം അതൊരു വലിയ അച്ചീവ്മെന്റ് ആണല്ലോ. നമ്മൾ വിചാരിക്കാത്ത ഒരു കുഞ്ഞ് സിനിമ ഇത്രത്തോളം ഉയരത്തിൽ എത്തിയല്ലോ. ഞാൻ എപ്പോഴും ഇരുന്ന് ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഞങ്ങൾ അന്ന് കടവന്ത്ര ഫ്ലാറ്റില്ലാണ് താമസിക്കുന്നത്.
ആ ഫ്ലാറ്റിൽ ജീത്തുവിന് ഒരു ഈസി ചെയർ പോലൊരു കസേര ഉണ്ടായിരുന്നു. ഞങ്ങളുടെ ബെഡ്‌റൂമിൽ ആയിരുന്നു അന്ന് ആ കസേര ഇരിന്നിരുന്നത്. ഇന്നലെയും ഞാൻ അതായിരുന്നു ആലോചിച്ചത്.
ആ കസേരയിൽ ഇരുന്ന് ജീത്തു എഴുതികൊണ്ടിരുന്ന ഒരു സ്ക്രിപ്റ്റ് ഇനി ഹോളിവുഡിൽ എടുക്കുന്നു എന്ന് പറയുമ്പോൾ ആകാംഷയുണ്ട്. അതുപോലെ സന്തോഷമുണ്ട്,’ലിന്റാ ജീത്തു പറയുന്നു.
Content Highlight: Linta Jeethu Talk About Drishyam Movie