| Saturday, 4th May 2024, 11:55 am

കമല്‍ ഹാസനുമായി ചെയ്ത സിനിമ വന്‍ നഷ്ടമായി, മറ്റൊരു സിനിമക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിട്ട് പത്തുവര്‍ഷമായി, ഇതുവരെ ഒന്നും നടന്നില്ല: ലിംഗുസ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകന്‍ ലിംഗസ്വാമി. 2014ല്‍ റിലീസായ ഉത്തമ വില്ലന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായിരുന്നു ലിംഗുസ്വാമി. കമലിന്റെ ഡേറ്റ് കിട്ടിയ ശേഷം ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് അദ്ദേഹത്തെ വെച്ച് ചെയ്യാനിരുന്നതെന്നും എന്നാല്‍ കമലിന്റെ നിര്‍ബന്ധപ്രകാരമാണ് ഉത്തമ വില്ലന്‍ ചെയ്തതെന്നും ലിംഗുസ്വാമി പറഞ്ഞു.

കമലിന്റെ തിരക്കഥയില്‍ രമേശ് അരവിന്ദ് സംവിധാനം ചെയ്ത ഉത്തമ വില്ലന്‍ വന്‍ സാമ്പത്തിക നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് നല്കിയത്. ഇതിന് പിന്നാലെയാണ് 30 കോടിക്ക് ഒരു സിനിമക്ക് കൂടി താന്‍ ഡേറ്റ് തരാമെന്ന് കമല്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നത്. എന്നാല്‍ 10 വര്‍ഷമായിട്ടും കമല്‍ ഹാസന്റെയടുത്ത് നിന്ന് യാതൊരു പ്രതികരണവും വന്നില്ലെന്നും ലിംഗുസ്വാമി കൂട്ടിച്ചേര്‍ത്തു.

ഉത്തമ വില്ലന്‍ സിനിമ കണ്ടിട്ട് ഒരു നിര്‍മാതാവെന്ന നിലയില്‍ താന്‍ ചില കറക്ഷന്‍സ് പറഞ്ഞിരുന്നുവെന്നും എല്ലാം മാറ്റആമെന്ന് പറഞ്ഞിട്ടും മാറ്റിയില്ലെന്നും ലിംഗുസ്വാമി ആരോപിച്ചു. രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ അതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായ ശേഷവും താരം വാക്കു പാലിച്ചില്ലെന്നും ലിംഗുസ്വാമി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ലിംഗുസ്വാമിയും സഹോദരന്‍ സുഭാഷ് ചന്ദ്രബോസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കമലുമായി ആദ്യം സംസാരിച്ചപ്പോള്‍ നായകന്‍ പോലെയൊരു ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന്റെ കഥയായിരുന്നു പറഞ്ഞതെന്നു പിന്നീട് കമലിന്റെ ഇഷ്ടത്തിന് കഥ മാറ്റുകയായിരുന്നുവെന്നും ലിംഗുസ്വാമി ആരോപിച്ചു. ഒരുപാട് തവണ കഥ മാറ്റിയ ശേഷമാണ് ഉത്തമ വില്ലന്റെ കഥ ഫൈനലൈസ് ചെയ്തതെന്നും ലിംഗുസ്വാമി പറഞ്ഞു.

Content Highlight: Linguswamy’s allegation against Kamal Haasan after Uttama Villain movie

We use cookies to give you the best possible experience. Learn more