സൂപ്പര്‍സ്റ്റാര്‍ രജനീകന്ത് ചിത്രം “ലിംഗാ” പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് തീയറ്റര്‍ ഉടമകള്‍ക്കുണ്ടായ നഷ്ടം നകത്താമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍.
“ഈ പ്രശ്‌നം അവസാനിപ്പിച്ചതിന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനും ചിത്രത്തിന്റെ നിര്‍മ്മാതാവ് റോക്ലിന്‍ വെങ്കിടേഷിനും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.” തമിഴ്‌നാട് തീയറ്റേര്‍സ് ഓണേര്‍സ് അസോസിയേഷന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രജനീകാന്തിനെ പത്മ അവാര്‍ഡിന് നിര്‍ദേശിച്ചതില്‍ സന്തോമുണ്ടെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും തീയറ്റേര്‍സ് ഓണേര്‍സ് അസോസിയേഷന്‍ പറഞ്ഞു.
“നിര്‍മാതാക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം വിതരണക്കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കും എന്നറിഞ്ഞതില്‍ സന്തോഷം. പ്രശ്‌നം പരിഹരിക്കുന്നതിന് നിര്‍മാതാക്കള്‍ക്കും രജനീ സാറിനും എല്ലാ ആശംസകളും നേരുന്നു.” തീയറ്റര്‍ ഉടമകള്‍ വ്ക്തമാക്കി.
ഏറെ പബ്ലിസിറ്റിയോടെ പുറത്തിറക്കിയ രജനികാന്ത് ചിത്രം “ലിംഗാ” ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണക്കാര്‍ വന്‍ നഷ്ടമാണു നേരിട്ടതെന്നാണു അവര്‍ പറഞ്ഞിരുന്നത്.
പ്രശ്‌നത്തില്‍ രജനികാന്തിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി ചിത്രത്തിന്റെ വിതരണക്കാര്‍ നിരാഹാര സമരം നടത്താനും തീരുമാനിച്ചിരുന്നു.
“തീരുമാനിച്ചതുപോലെ നിരാഹാരവുമായി മുന്നോട്ടു പോകും. ലിംഗാ കാരണം ഞങ്ങള്‍ക്ക് വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഞങ്ങളുടെ നിക്ഷേപത്തിന്റെ 70% നഷ്ടമായി. നിരാഹാരത്തിലൂടെ രജനികാന്ത് ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതൊരിക്കലും അദ്ദേഹത്തിന് എതിരല്ല. ഞങ്ങള്‍ ചതിക്കപ്പെട്ടതാണ്. അദ്ദേഹം അതു മനസിലാക്കണം.” എന്നായിരുന്നു ചിത്രത്തിന്റെ വിതരണക്കാര്‍ പറഞ്ഞിരുന്നത്.