പത്തനംതിട്ട: ശബരിമല പ്രശ്നം പരിഹരിക്കാനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. നിയമസഭ ആവശ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്രത്തിന് വിഷയത്തില്‍ ഇടപെടാനാകൂയെന്നും കേന്ദ്രസര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പ്രതിസന്ധിയാണെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. വിശ്വാസികളായ സ്ത്രീകള്‍ വിധിക്കെതിരാണ്
ബി.ജെ.പി നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
ALSO READ: ദുര്‍ഗാപൂജ; ഒന്‍പത് വയസുകാരന്റെ തലയറുത്ത് ബലി നല്കി
ശബരിമലയില്‍ യോജിച്ചുനിന്ന് പ്രശ്നപരിഹരത്തിന് ബി.ജെ.പി തയ്യാറാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസ് സമരത്തില്‍ നിന്ന് പാതിവഴിയില്‍ പിന്മാറിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രത്യക്ഷസമരത്തിനിറങ്ങരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം വിധിയെ സ്വാഗതം ചെയ്ത ട്വീറ്റ് പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: