ലൈം ലൈറ്റ് സിനിഹൗസ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു; ലോഗോ ലോഞ്ച് ചെയ്ത് ഉണ്ണിമുകുന്ദന്‍
SPONSORED
ലൈം ലൈറ്റ് സിനിഹൗസ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു; ലോഗോ ലോഞ്ച് ചെയ്ത് ഉണ്ണിമുകുന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th August 2021, 3:51 pm

കോഴിക്കോട്: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയും ബിസിനസ്/ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റുമായ ആസ്റ്ററോയിഡ് മീഡിയ (ASTEROID MEDIA) യുടെ സഹോദര സ്ഥാപനം ലൈം ലൈറ്റ് സിനിഹൗസ് (LIMELIGHT CINEHOUSE) കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടന്‍ ഉണ്ണിമുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈം ലൈറ്റ് സിനിഹൗസിന്റെ ലോഗോ ലോഞ്ച് നിര്‍വഹിച്ചു.

സിനിമക്കകത്തും പുറത്തും കഴിവ് തെളിയിക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവസരമൊരുക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈം ലൈറ്റ് സിനിഹൗസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കാസ്റ്റിംഗ്, മോഡലിംഗ്, ഫിലിം പ്രൊജക്ട് ഡിസൈനിംഗ്, ഫിലിം ഓണ്‍ലൈന്‍ പ്രൊമോഷന്‍ തുടങ്ങി ക്യാമറക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ടെക്നിഷ്യന്‍സിന് അവസരം ഒരുക്കി കൊടുക്കുകയാണ് ലൈം ലൈറ്റ് സിനിഹൗസ്. അഭിനയ രംഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും ഫീസോ കമ്മീഷനോ ഈടാക്കാതെയാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക.

ലൈം ലൈറ്റ് സിനിഹൗസ് ആദ്യമായി അവതരിപ്പിച്ച തൃശൂര്‍ സ്വദേശിയായ സ്വപ്‌ന പിള്ള ഇതിനോടകം മേപ്പടിയാന്‍, ഗഗനചാരി, സിദ്ധി , എല്ലാം ശരിയാവും എന്നിങ്ങനെ പുറത്തിറങ്ങാനിരിക്കുന്ന അഞ്ചോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും സ്വപ്‌നയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

15 വര്‍ഷത്തിലേറെയായി 50 ഓളം പരസ്യചിത്രങ്ങളിലും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മീഡിയ പ്രമോഷന്‍സും ചെയ്തു വരുന്ന പ്രമുഖ പരസ്യ ഏജന്‍സി ആസ്റ്ററോയിഡ് മീഡിയയുടെ സാരഥി ബിന്ദുഭായ് പദ്മയും സിനിമാരംഗത്ത് 10 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള നികേഷ് നാരായണന്റെ പത്‌നി ബാസിത നികേഷുമാണ് ലൈം ലൈറ്റ് സിനിഹൗസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് വളരെ ധൈര്യപൂര്‍വം കടന്നു വരാനുള്ള ഒരു അവസരം കൂടിയാണ് ഇവിടെ ഒരുക്കുന്നത്.

ആസ്റ്ററോയിഡ് മീഡിയയുടെ മുഴുവന്‍ ടീമംഗങ്ങളും ലൈം ലൈറ്റ് സിനിഹൗസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു എന്നത് ഇതിനെ മികവുറ്റതാക്കുന്നു.

സിനിമ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹമുള്ളവര്‍ക് casting@limelightcinehouse.com എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോയും ഒരു മിനിറ്റ് തങ്ങളെ പരിചയപ്പെടുത്തുന്ന വിഡിയോയും അയക്കാവുന്നതാണ്.