സച്ചിനെ പോലെ സ്വന്തം നാട്ടിലെ ആരാധര്‍ക്കുമുന്നില്‍ കളിച്ച് വിരമിക്കണം: യൂനിസ് ഖാന്‍
Daily News
സച്ചിനെ പോലെ സ്വന്തം നാട്ടിലെ ആരാധര്‍ക്കുമുന്നില്‍ കളിച്ച് വിരമിക്കണം: യൂനിസ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2015, 1:04 pm

younis-khan

സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കരിയറിലെ അവസാനമത്സരം കളിക്കുകയെന്നത് ഒരു ഭാഗ്യമാണെന്ന് പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ യൂനിസ് ഖാന്‍.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ അത്തരത്തിലുള്ള ഒരു വിരമിക്കല്‍ ആയിരിക്കണം എന്റേതും.  സ്വന്തം മണ്ണില്‍ വെച്ചായിരിക്കണം ക്രിക്കറ്റിനോട് വിടപറയേണ്ടത്.

സച്ചിന്‍ അദ്ദേഹത്തിന്റെ രാജ്യത്ത് ,അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും പരിശീലകന്റേയും മുന്നില്‍ വെച്ചാണ് കരിയറിലെ അവസാനമത്സരം കളിച്ചത്. അത് വലിയൊരു അനുഭവമായിരിക്കും. അത്തരമൊരു അനുഭവത്തിലൂടെ എനിക്കും കടന്നുപോകണമെന്നുണ്ട്.

യഥാര്‍ത്ഥ സമയത്തായിരുന്നു സച്ചിന്റെ വിരമിക്കല്‍ എന്നു തോന്നിയിട്ടുണ്ട്. എനിക്കും അങ്ങനെ ആകണമെന്നുണ്ട്.

എനിക്കും പാക്കിസ്ഥാന്റെ മണ്ണില്‍ ഞാന്‍ സ്‌നേഹിക്കുന്നവരുടെ മുന്നില്‍ എന്നെ പിന്തുണച്ചവരുടെ മുന്നില്‍ അവസാനമത്സരം കളിക്കണം. അത്  ഓര്‍ക്കുമ്പോള്‍ കണ്ണീര്‍ വരുമെന്നും യൂനിസ് പറയുന്നു.