ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നാണ് പൊന്നിയിന്‍ സെല്‍വന്‍. മണിരത്‌നം മാജിക്കില്‍ തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരനിര എത്തിയപ്പോള്‍ ഇന്ത്യ മുഴുവനുമാണ് അത് കൊണ്ടാടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ചുള്ള പ്രഖ്യാപനവും വന്നിരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. രണ്ടാം ഭാഗം സംബന്ധിച്ചുള്ള അപ്‌ഡേഷന്‍ ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് അറിയിക്കുമെന്നാണ് ലൈക്ക് പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘കവാടങ്ങള്‍ തുറക്കൂ, ഞങ്ങള്‍ പൊന്നിയിന്‍ സെല്‍വന്‍ ടുവിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ഇന്ന് നാല് മണിക്ക് ആവേശകരമായ പ്രഖ്യാപനം,’ എന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയത്. ആദ്യ ഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം 2023 ഏപ്രില്‍ 20ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്ന് ചിത്രത്തിന്റെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു.
Open the gates as we proudly march towards #PS2 ⚔
Dropping an exciting announcement today at 4 PM!#PS #PS1 #PS2 #PonniyinSelvan #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @tipsmusicsouth @IMAX @PrimeVideoIN pic.twitter.com/PaXwCRMUSY— Lyca Productions (@LycaProductions) December 28, 2022
വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ജയം രവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലെത്തിയിരുന്നു. ചിത്രം ആദ്യത്തെ രണ്ട് വാരം കൊണ്ടുതന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
Content Highlight: Like Production has tweeted that the update regarding the second part of ponniyin selvan will be announced on december 28