ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കങ്കണ റണാവത്ത് നല്ല പ്രൊഡ്യൂസര്‍ ആണെന്നും അവരുടെ സിനിമകള്‍ തനിക്കിഷ്ടമാണെന്നും ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തിലും ചിന്തയിലും തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ തന്റെ പ്രസ്താവനകളിലൂടെ കങ്കണ മാധ്യമശ്രദ്ധ നേടിയിരുന്നു. 1947 ല്‍ ലഭിച്ച സ്വാതന്ത്ര്യം വെറും ഭിക്ഷയാണെന്നും 2014 ലാണ് ഇന്ത്യക്ക് യഥാര്‍ത്ഥസ്വാതന്ത്ര്യം ലഭിച്ചതെന്നുമാണ് കങ്കണ പറഞ്ഞത്. ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു സിദ്ദിഖിയുടെ പ്രസ്താവന.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രജനികാന്ത്, അമിതാഭ് ബച്ചന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായെന്നും സിദ്ദിഖി പറഞ്ഞു.
താക്കറെ (2019) എന്ന ചിത്രത്തിലെ ബാല്‍ താക്കറെയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ അത് കാര്യമായി അഭിനന്ദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോള്‍ റൊമാന്റിക് ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സിദ്ദിഖി സൂചിപ്പിച്ചു.
സേക്രഡ് ഗെയിംസിലെ അവസരം ആദ്യം താന്‍ നിഷേധിച്ചിരുന്നുവെന്നും സിദ്ദിഖി വെളിപ്പെടുത്തി. ഏറെ നിരൂപക പ്രശംസ നേടിയ സേക്രഡ് ഗെയിംസില്‍ പ്രധാനകഥാപാത്രമായി സിദ്ദിഖിയുമെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: like-her-scripts-not-concerned-about-her-thoughts-nawazuddin-siddiqui-on-kangana-ranaut