| Monday, 3rd May 2021, 1:15 pm

'തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ആലപ്പുഴ ഡി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ച് എം. ലിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ : ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഒമ്പത് സീറ്റുകളുള്ള ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. അദ്ദേഹം രാജിക്കത്ത്‌ കെ.പി.സി.സിക്ക് കൈമാറി.

ജി. സുധകാരന്‍ മൂന്ന് തവണ മത്സരിച്ച് വിജയിച്ച മണ്ഡലമായ അമ്പലപ്പുഴയിലായിരുന്നു ഇത്തവണ ലിജു മത്സരിച്ചത്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി വിലയിരുത്തി.

നേരത്തെ വടക്കാഞ്ചേരി മണ്ഡലത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മത്സരിക്കാനോ ഇല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര പ്രഖ്യാപിച്ചിരുന്നു.

നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ താന്‍ ഇനി മത്സരിക്കില്ലെന്നാണു സിറ്റിംഗ് എം.എല്‍.എയായിരുന്ന അനില്‍ അക്കര പറഞ്ഞത്. സ്വന്തം പഞ്ചായത്തില്‍ നിന്ന് പോലും തനിക്ക് പിന്തുണ കിട്ടിയില്ലെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നുമാണ് അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  M Liju took responsibility for the failure of the district and Alappuzha resigns as DCC president

We use cookies to give you the best possible experience. Learn more