ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍ ജോസ്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ലിജോമോള്‍ തമിഴിലും മികച്ച സിനിമകളുടെ ഭാഗമായിരുന്നു. സിവപ്പ് മഞ്ഞള്‍ പച്ചയായിരുന്നു നടിയുടെ ആദ്യ തമിഴ് ചിത്രം. സിദ്ധാര്‍ത്ഥ്, ജി.വി. പ്രകാശ് എന്നിവരോടൊപ്പമായിരുന്നു ഈ സിനിമയില്‍ ലിജോമോള്‍ അഭിനയിച്ചത്.
മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണ് സംവിധായകന്‍ ശശി, സിവപ്പ് മഞ്ഞള്‍ പച്ചയിലേക്ക് തന്നെ വിളിച്ചതെന്ന് പറയുകയാണ് നടി. സഹോദരസ്‌നേഹമായിരുന്നു ആ സിനിമയുടെ കഥയെന്നും അതിന് ശേഷം ‘പൂനാ അക്കാ’ എന്ന് വിളിച്ചു മെസേജുകള്‍ വരാറുണ്ടെന്നും ലിജോമോള്‍ ജോസ് പറഞ്ഞു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണ് സിദ്ധാര്‍ഥ്, ജി.വി. പ്രകാശ് ടീമിനൊപ്പം ശശി സാര്‍ സംവിധാനം ചെയ്യുന്ന സിവപ്പ് മഞ്ഞള്‍ പച്ച എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. സഹോദരസ്‌നേഹമായിരുന്നു ആ സിനിമയുടെ കഥ.
അതില്‍ ചേച്ചിയുടെ റോളായിരുന്നു എനിക്ക്. ചേച്ചിക്ക് പൂച്ചയെ പേടിയാണ്. അതുകൊണ്ട് അനിയന്‍ ‘പൂനാ പൂനാ’ എന്നാണ് കളിയാക്കി വിളിക്കുന്നത്. അത് ശരിക്കും വലിയ ഹിറ്റായി മാറി. ഇപ്പോഴും ‘പൂനാ അക്കാ’ എന്ന് വിളിച്ചു മെസേജുകള്‍ വരാറുണ്ട്,’ ലിജോമോള്‍ ജോസ് പറഞ്ഞു.
Content Highlight: Lijomol Jose Talks About Sivappu Manjal Pachai Movie And Maheshinte Prathikaaram