|

ആ ഹിറ്റ് ചിത്രത്തില്‍ അന്ന് അഭിനയിച്ചത് സീറോ കോണ്‍ഫിഡന്‍സില്‍: ലിജോമോള്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍ ജോസ്.

അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ലിജോമോള്‍ തമിഴിലും മികച്ച സിനിമകളുടെ ഭാഗമായിരുന്നു.

മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ താന്‍ ഒട്ടും കോണ്‍ഫിഡന്റായിരുന്നില്ലെന്ന് പറയുകയാണ് ലിജോമോള്‍. അന്നൊരു ആക്ടറാണ് എന്നതില്‍ പൂജ്യം ശതമാനമായിരുന്നു തന്റെ കോണ്‍ഫിഡന്‍സെന്നും നടി പറയുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും ഒരു ആക്ടറെന്ന നിലയില്‍ തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അത് ഓരോ സിനിമയിലെയും എക്‌സ്പീരിയന്‍സിലൂടെ കിട്ടിയതാണെന്നും ലിജോമോള്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

മഹേഷിന്റെ പ്രതികാരം മുതല്‍ ഇവിടെ വരെയുള്ള കരിയര്‍ നോക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് ചോദിച്ചാല്‍, ഇപ്പോള്‍ കുറച്ചൊക്കെ കോണ്‍ഫിഡന്‍സ് വന്നത് പോലെ തോന്നുന്നുണ്ട്. അതിലൊക്കെ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോള്‍ സത്യത്തില്‍ ഞാന്‍ ഒട്ടും കോണ്‍ഫിഡന്റായിരുന്നില്ല. അന്ന് ഒരു ആക്ടറാണ് എന്നതില്‍ സീറോ പേര്‍സന്റേജാണ് എന്റെ കോണ്‍ഫിഡന്‍സ്. ഇപ്പോള്‍ അങ്ങനെയല്ല.

ആക്ടറാണ് എന്നതിലെ എന്റെ കോണ്‍ഫിഡന്റ് മുമ്പത്തേതിനേക്കാള്‍ ഒരുപാട് കൂടിയിട്ടുണ്ട്. ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. അത് ഓരോ സിനിമയിലെയും എക്‌സ്പീരിയന്‍സിലൂടെ കിട്ടിയതാണ്,’ ലിജോമോള്‍ ജോസ് പറയുന്നു.


Content Highlight: Lijomol Jose Talks About Her Confidence In Shooting Time Of Maheshinte Prathikaram

Latest Stories

Video Stories