'ലിജോ മോള്‍ മികച്ച നടിക്ക് അര്‍ഹ'; ദേശിയ ചലച്ചിത്ര അവാര്‍ഡിനെതിരെ വിമര്‍ശനം
അറുപത്തി ഒന്‍പതാമത്‌ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനുള്ള അവാര്‍ഡ് പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുന് ലഭിച്ചപ്പോള്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് ആലിയാ ഭട്ടും കൃതി സനണും ചേര്‍ന്നാണ്.
ഇപ്പോഴിതാ അവാര്‍ഡ് പ്രഖാപിച്ചതിന് പിന്നാലെ ജയ് ഭീമിലെ അഭിനയത്തിന് ലിജോ മോള്‍ അവാര്‍ഡ് അര്‍ഹിച്ചിരുന്നു എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെച്ച ലിജോ മോളെ അവാര്‍ഡിനായി പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ലിജോ മോള്‍ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുമെന്ന് സിനിമാ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലിജോ മോളേയും ജയ് ഭീമിനെയും ദേശിയ ചലച്ചിത്ര അവാര്‍ഡ് ജൂറി പൂര്‍ണമായും തഴയുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.
ഇതില്‍ ശക്തമായ പ്രതിഷേധവും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ലിജോ മോള്‍ അവാര്‍ഡ് ആര്‍ഹിച്ചിരുന്നു എന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
അതേസമയം മിമി എന്ന ചിത്രത്തിനാണ് കൃതി സനണ് അവാര്‍ഡ് ലഭിച്ചത്. റോക്കടി- ദി നമ്പി ഇഫക്ടാണ് മികച്ച സിനിമ. മികച്ച മലയാളം സിനിമയായി ഹോമിനെയാണ് തെരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മലയാള സിനിമക്കും 2021 ചലച്ചിത്ര പുരസ്‌കാരത്തില്‍ നേട്ടമുണ്ടായി. ഹോമിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തത് ഷാഹി കബീറിനെയാണ്. നായാട്ടാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബെസ്റ്റ് ഓഡിയോഗ്രഫി ചവിട്ട് എന്ന മലയാളം സിനിമക്കാണ് ലഭിച്ചത്. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് കണ്ടിട്ടുണ്ട് എന്ന ചിത്രം സ്വന്തമാക്കി.
Content Highlight: Lijo Mol was not selected for the National Award is a discussion topic on social media