ഇതുപോലൊരു സിനിമ മലയാളത്തിൽ മുമ്പ് സംഭവിച്ചിട്ടില്ല; മോഹൻലാൽ ചിത്രത്തെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
Entertainment
ഇതുപോലൊരു സിനിമ മലയാളത്തിൽ മുമ്പ് സംഭവിച്ചിട്ടില്ല; മോഹൻലാൽ ചിത്രത്തെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th December 2024, 7:26 pm

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയ്ക്ക് ശേഷം ത്രീ.ഡി ക്യാമറയിൽ ഷൂട്ട് ചെയ്ത സിനിമയാണ് ബറോസ്.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമയെ കുറിച്ചുള്ള തന്റെ അനുഭവം പറയുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

മലയാളത്തിൽ മുമ്പൊന്നും ഇല്ലാത്ത താരത്തിലുള്ളൊരു സിനിമ എക്സ്പീരിയൻസ് ബറോസ് നൽകുന്നുണ്ടെന്നും സിനിമയിലെ ത്രീ.ഡി എഫക്ട് നന്നായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖ സംവിധായകനായ മോഹൻലാലിന് ആശംസ നൽകാനും ലിജോ മറന്നില്ല.

‘മലയാളത്തിൽ മുമ്പൊന്നും ഇല്ലാത്ത താരത്തിലുള്ളൊരു സിനിമ എക്സ്പീരിയൻസ് ബറോസ് തരുന്നുണ്ട്. പ്രത്യേകിച്ച് അതിന്റെ ടെക്നിക്കൽ സൈഡൊക്കെ വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട്. ത്രീ.ഡി എഫക്ട്സ് വളരെ നല്ല രീതിയിൽ വന്നിട്ടുണ്ട്. വളരെ ക്ലോസറായി നല്ല ഇമ്പാക്ട്ണ്ടാകുന്ന രീതിയിലാണ് ത്രീഡി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്

ഒരു ഫാന്റസി എലെമെന്റുള്ള ബ്രോഡ്‍വേ മ്യൂസിക്കൽ കാണുന്ന ഒരു സുഖം ഈ സിനിമ തരുന്നുണ്ട്. മലയാളത്തിൽ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന സിനിമയായി മലയാളികൾ അതിനെ കാണണം എന്നാണ് എനിക്ക് പറയാനുള്ളത്. അതെന്റെ അഭ്യർത്ഥനയാണ്. കാരണം ഇതുപോലെയൊന്ന് മുമ്പ് ഇവിടെ വന്നിട്ടില്ല. പുതുമുഖ സംവിധായകനായ ലാലേട്ടന് എന്റെ എല്ലാവിധ ആശംസകളും,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

 

Content Highlight: lijo Jose Pellissey About Baroz Movie