| Friday, 26th June 2020, 9:34 am

'ഇനി ഞാന്‍ സ്വതന്ത്ര സംവിധായകന്‍'; ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നംവെച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോലിചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് വ്യക്തമാക്കി.

തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും  കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം  ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി.

”ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടിക്കുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ ദയനീയമായി പരാജയപ്പെടും. കാരണം ഞങ്ങള്‍ കലാകരന്മാരാണ്,” അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ജൂലായ് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് നേരത്തെ ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ലിജോ പങ്കുവെച്ചിരുന്നു.

സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്ന് നേരത്തെ ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

For me cinema is not a money making machinery but a medium to express my vision . so from today onwards

I am a Independent film maker.

I will use all the money I raise from cinema to fuel better cinema and nothing else . I will screen my cinema anywhere I feel is right because I am the creator of it .

We are in the middle of a pandemic -a war-jobless people – identity crisis- poverty and religious unrest.people are walking a 1000 miles just to reach home .Artists are dying out of depression .

so …These are times to create great art just to inspire people to feel alive. Just to give them hope in some form to stay alive .

Don’t ask us to stop working
Don’t ask us to stop creating
Don’t question our integrity
Don’t question our self respect
You will terribly loose
because we are Artists

lijo jose pellissery
Independent film maker

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

 
We use cookies to give you the best possible experience. Learn more