കോഴിക്കോട്: ഞായറാഴ്ച രാത്രി എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നായിരുന്നു ലിജോയുടെ പരിഹാസം.
ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒമ്പത് ദിവസമായി. ലോക്ക് ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് നന്ദി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണെന്നും മോദി പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായി.
ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞു.
WATCH THIS VIDEO: