| Friday, 6th December 2019, 2:18 pm

ചില സിനിമകളെ കുറിച്ച് ചിലരുടെ റീഡിങ് നമ്മളെ അമ്പരപ്പിക്കും:ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഐ.എഫ്.എഫ്.ഐയില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഓരോ സിനിമയിലൂടെയും പുതിയ കാഴ്ച്ചകളെ അവതരിപ്പിക്കുന്ന ലിജോ തന്റെ സിനിമകള്‍ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ അമ്പരിപ്പിക്കാറുണ്ടെന്നും ചിലപ്പോള്‍ നിരാശപ്പെടുത്താറുണ്ടെന്നും പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചില സിനിമകളെക്കുറിച്ച് ചിലരുടെ റീഡിങ് നമ്മളെ അമ്പരപ്പിക്കാറുണ്ട്. ചില പ്രതികരണങ്ങള്‍ നിരാശപ്പെടുകത്തുകയും ചെയ്യു. ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിക്കാത്ത, കാണാത്ത കാര്യങ്ങളും പ്രേക്ഷകര്‍ കണ്ടെന്ന് വരും.

‘ഉദാഹരണമായി ജെല്ലിക്കെട്ടില്‍ ആളുകള്‍ പന്തങ്ങളുമായി മൂന്നുവഴിക്ക് നിങ്ങുന്ന ഒരു സീന്‍ ഉണ്ട്. അത് ആളുകളെ കൊണ്ട് വന്ന് പ്ലാന്‍ ചെയ്ത എടുത്ത ഷോര്‍ട്ട് തന്നെയാണ്. അത് മറ്റൊരാള്‍ പോസ്റ്ററായി ചെയ്തപ്പോള്‍ ആളുകള്‍ മൂന്ന് ദിശയില്‍ സഞ്ചരിക്കുന്ന ദൃശ്യത്തിന് ഒരു പോത്തിന്റെ തലയുടെ രൂപം വന്നിട്ടുണ്ട്. ആ ഒരു ദൃശ്യം ഞാനോ സിനിമാറ്റോഗ്രാഫര്‍ ഗീരീഷോ ചെയ്യുമ്പോള്‍ കണ്ടിട്ടില്ല. പിന്നെ സിനിമയിരുന്ന് കണ്ടപ്പോള്‍ ആ രുപം കണ്ടു. അത് കൊണ്ട് തന്നെ പ്രേക്ഷകന്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ സിനിമ ഇരുന്ന കണ്ടോളണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല.’ ലിജോ പറഞ്ഞു.

മാതൃഭുമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം നമ്മള്‍ പറയാനുദ്ദേശിക്കുന്നതിനെ മോശമായി കാണുന്നവരുമുണ്ടെന്നും നമ്മള്‍ ചിന്തിക്കുന്നതിന് സമാനമായി സിനിമ കാണുന്നവരുണ്ടെന്നും ലിജോ പറഞ്ഞു.

സംവിധാനം എന്നത് ഒരു തിയേറ്ററില്‍ എത്തുന്നത് വരെ മതിയെന്ന് മനസിലായെന്നും നമ്മുടെ സിനിമയെക്കുറിച്ച് നമ്മള്‍ തന്നെ അഭിപ്രായം പറയുന്നതും ആരെങ്കിലും പറഞ്ഞ അഭിപ്രായത്തില്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതും നിര്‍ത്തിയെന്നും ലിജോ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more