മികച്ച നടനുള്ള അവാർഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കാൻ മമ്മൂട്ടിയുടെ വീട്ടിലെത്തി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി അവാർഡിനർഹനായത്. കൂടാതെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡിന് ലഭിച്ചിരിക്കുന്നത് നൻ പകൽ നേരത്ത് മയക്കത്തിനാണ്.
മമ്മൂട്ടിയെ കാണാനെത്തിയ ലിജോയോടൊപ്പം സംവിധായകൻ ടിനു പാപ്പച്ചനും ഉണ്ടായിരുന്നു. അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ലിജോ മാധ്യമങ്ങളോട് പ്രതികരിച്ചു.
മോഹൻലാലിനെ നായകനാക്കി പി.എസ്. റഫീഖ് തിരക്കഥയെഴുത്തുന്ന മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്താൻ പോകുന്ന അടുത്ത ചിത്രം.
അതേസമയം മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് വിന്‍സി അലോഷ്യസാണ്. ‘രേഖ’യിലെ പ്രകടനത്തി നാനാണ് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മമ്മൂട്ടിയെ ആശംസിച്ചുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റും വൈറൽ ആണ്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ചിത്രത്തിന് ബെസ്റ്റെസ്റ്റ് എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ട് മോഹൻലാലടക്കം നിരവധിപേർ എത്തിയിട്ടുണ്ട്.
മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.
Content Highlights: Lijo Jose Pellissery arrieved at mammootty’s house