'കിറുകൃത്യം' ; ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വെടിവെപ്പില്‍ പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശ്ശേരി
Kerala News
'കിറുകൃത്യം' ; ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വെടിവെപ്പില്‍ പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th January 2020, 5:22 pm

കൊച്ചി: ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന വെടിയ്പില്‍ പ്രതിഷേധവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ നടന്ന ഈ അക്രമണത്തെ ‘കിറുകൃത്യം’ എന്നാണ് ലിജോ വിശേഷിപ്പിച്ചത്. സര്‍വകലാശാലയില്‍ വെടിവയ്പ്പു നടത്തിയ യുവാവിന്റെ ഫോട്ടോയും വെടിയേറ്റുവീണ ഗാന്ധിയുടെ ചിത്രവും ലിജോ പങ്കുവെച്ചു.

രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് ഇന്ന് വെടിവെപ്പ് നടന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാംപഥ് ഗോപാല്‍ എന്ന യുവാവാണ് മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തിയത്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. ദല്‍ഹി പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം.

ജാമിയ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ജാമിയ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും മാര്‍ച്ച് സംഘടിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video