ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെഹരായിയാന്‍ മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ‘ജസ്റ്റ് വൗ’ എന്നാണ് ലിജോ കുറിച്ചത്.
ഫെബ്രുവരി 11നാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്ത് വന്നിരുന്നു. ചിത്രത്തെ ‘ചവര്‍’ എന്ന് വിളിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പോസ്റ്റ്. ”ഞാനും ഒരു മില്ലിനിയലാണ്, പക്ഷേ ഇത്തരത്തിലുള്ള പ്രണയ ബന്ധത്തെ ഞാന്‍ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു…
മില്ലിനിയല്‍/പുതുയുഗം/അര്‍ബന്‍ സിനിമകള്‍ എന്ന പേരില്‍ ചവറുകള്‍ വില്‍ക്കരുത്. മോശം സിനിമകള്‍ മോശം സിനിമകള്‍ തന്നെയാണ്, പോണോഗ്രഫിക്ക് പോലും അതിനെ സംരക്ഷിക്കാന്‍ കഴിയില്ല… ഇതൊരു അടിസ്ഥാന വസ്തുതയാണ്, ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല” എന്നായിരുന്നു കങ്കണ കുറിച്ചത്.
ആധുനിക സമൂഹത്തിലെ ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് ഗെഹ്‌രായിയാന്‍ പറയുന്നത്. അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിച്ചത്.
അലീഷയുടെ കസിന്‍ ടിയയായി അനന്യ പാണ്ഡെയും പ്രതിശുത വരന്‍ സെയ്ന്‍ ആയി സിദ്ധാന്ത് ചതുര്‍വേദിയും എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ കേട്ടതിന് ശേഷം ശകുന്‍ ബത്രയോട് ചിത്രം താന്‍ ചെയ്യുമെന്നോ ഇല്ലന്നോ പ്രതികരിക്കാന്‍ ദീപിക രണ്ട് ദിവസമെടുത്തു എന്ന് അവര്‍ പറഞ്ഞിരുന്നു.
ആ കഥാപാത്രവുമായി താന്‍ വളരെയധികം ഇഴുകിച്ചേര്‍ന്നു പോയി. കൂടാതെ തന്റെ മുന്‍കാല ബന്ധങ്ങളിലൂടെയും അതില്‍ നിന്നുമുള്ള അനുഭവങ്ങളിലൂടെയും യാത്ര ചെയ്യേണ്ടി വന്നുവെന്നും അവര്‍ വ്യക്തമാക്കി.
ധൈര്യ കര്‍വ, നസ്റുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുന്‍ ബത്രയാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മിച്ചത്.
Content Highlight: lijo-jose-pellissery-about-gehraiyaan