കാഴ്ചകളുടെ ഒരു പുതിയ ലോകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. നിരവധി അന്താരാഷ്ട്ര വേദികളില്‍ വരെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ജെല്ലിക്കട്ടിന് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ ചിത്രത്തില്‍ ഉപയോഗിച്ച പോത്തിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിലെ പോത്തിനെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്‌തെതെന്നും വി.എഫ്.എക്‌സ് കൊണ്ട് പോത്തിനെ കാണിക്കുന്നതില്‍ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്നും ലിജോ പറയുന്നു.
സിനിമയ്ക്കായി ജീവനുള്ള മൃഗങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ സിനിമ കാണിച്ചപ്പോള്‍ യഥാര്‍ത്ഥ പോത്തിനെയാണ് ഉപയോഗിച്ചതെന്ന് പറഞ്ഞ് അവര്‍ ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അപ്പോള്‍ തനിക്കാത്ത ഒരു അംഗീകാരമായാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജല്ലിക്കട്ട് സത്യത്തില്‍ അങ്കമാലി ഡയറീസിന് മുമ്പ് എഴുതിവെച്ച തിരക്കഥയാണ്. പോത്തിനെ എങ്ങനെ സ്‌ക്രീനില്‍ കാണിക്കുമെന്ന ആലോചന നീണ്ടുപോയതുകൊണ്ട് മാറ്റിവെക്കുകയായിരുന്നു. വി.എഫ്.എക്‌സ് കൊണ്ട് പോത്തിനെ കാണിക്കുകയെന്നത് എനിക്ക് ഒട്ടും സ്വീകാര്യമായിത്തോന്നിയില്ല.
പോത്തിന്റെ രൂപം മൂന്നെണ്ണമുണ്ടാക്കിയിരുന്നു. ഒന്ന് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്യാവുന്നത്. മറ്റൊന്ന് തള്ളി നീക്കുന്നത്. വേറൊന്ന് കെട്ടിത്തൂക്കിയിട്ട് കാലും കൈയുമൊക്കെ ചലിപ്പിക്കാവുന്നത്
അങ്ങനെ എഴുപതുകളിലൊക്കെ ജാസ് പോലുള്ള സിനിമകളില്‍ എങ്ങനെയാണ് മൃഗങ്ങളെയും മറ്റു ജീവികളെയും അവതരിപ്പിച്ചതെന്ന് നോക്കി. അവരെല്ലാം സാങ്കേതിക സംവിധാനംകൊണ്ട്, ഗ്രാഫിക്‌സ് കൊണ്ട് ആ രൂപങ്ങള്‍ അവതരിപ്പിക്കാതെ അവ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. എഴുപതുകളില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ 2019ല്‍ കുറേക്കൂടി ഭംഗിയായി അത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നി.
പോത്തിന്റെ രൂപം മൂന്നെണ്ണമുണ്ടാക്കിയിരുന്നു. ഒന്ന് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്യാവുന്നത്. മറ്റൊന്ന് തള്ളി നീക്കുന്നത്. വേറൊന്ന് കെട്ടിത്തൂക്കിയിട്ട് കാലും കൈയുമൊക്കെ ചലിപ്പിക്കാവുന്നത്. ശരിയായ പോത്തിനെപ്പോലെ തോന്നിക്കുന്നതിന് ശരീരത്തിലും മുഖത്തുമൊക്കെ വിശദാംശങ്ങള്‍ വര്‍ക്ക് ചെയ്തുണ്ടാക്കി. തൊലിയും തൊലിപ്പുറത്തുള്ള രോമവുമെല്ലാം സൂക്ഷ്മമായി ഉണ്ടാക്കിയെടുത്തു.
കഴുത്തിളകുന്നത് കാണിക്കുന്നതിനായി സിലിക്കണിലാണുണ്ടാക്കിയത്. അതിനെല്ലാം കുറച്ചധികം സമയവും പണച്ചെലവും വേണ്ടിവന്നു. കണ്ണിന്റെ ചലനങ്ങള്‍ക്കും കാലുകളിളക്കുന്നതിനുമെല്ലാം വി.എഫ്.എക്‌സ് സപ്പോര്‍ട്ട് കൊടുത്തിരുന്നു.
യഥാര്‍ത്ഥ പോത്തിനെത്തന്നെയാണുപയോഗിച്ചതെന്ന് അവര്‍ വാദിച്ചു. പിന്നെ അത് കൃത്രിമമായുണ്ടാക്കുന്നതിന്റെ വീഡിയോ കാണിച്ചപ്പോഴാണ് അവര്‍ക്ക് വിശ്വാസമായത്.
സിനിമയ്ക്കായി ജീവനുള്ള മൃഗങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ സിനിമ കാണിച്ചപ്പോള്‍ അവര്‍ ആദ്യം സമ്മതിച്ചില്ല. യഥാര്‍ത്ഥ പോത്തിനെത്തന്നെയാണുപയോഗിച്ചതെന്ന് അവര്‍ വാദിച്ചു. പിന്നെ അത് കൃത്രിമമായുണ്ടാക്കുന്നതിന്റെ വീഡിയോ കാണിച്ചപ്പോഴാണ് അവര്‍ക്ക് വിശ്വാസമായത്.
സത്യത്തില്‍ അതവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരംഗീകാരമായാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഞങ്ങളുടെ സൃഷ്ടിക്ക് അത്രയ്ക്ക് സ്വാഭാവികതയുള്ളതുകൊണ്ടാണല്ലോ അങ്ങനെ തോന്നിച്ചത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Content highlight: Lijo Jose Pellisseri talks about Jellikattu Movie