ജോജുവും ചെമ്പന്‍ വിനോദ് ജോസും മുഖ്യ വേഷങ്ങളിലെത്തുന്ന ചുഴലി എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഡിസ്‌കോ എന്ന് പേരിട്ടു. ചെമ്പന്‍ വിനോദും മുകേഷും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആഗസ്തില്‍ ചിത്രീകരണമാരംഭിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമേരിക്കയിലെ ലാസ്‌വെഗാസാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പശ്ചിമ അമേരിക്കയില്‍ വര്‍ഷം തോറും നടക്കുന്ന ബേര്‍ണിംഗ്മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിന്റെ രചന എസ്. ഹരീഷും കെ.പി ജയകുമാറും ചേര്‍ന്നാണ് നിര്‍വഹിച്ചത്.