കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മത്സരിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഒപ്പിട്ടാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിന്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്‍.ഹരി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി. തോമസും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനുമാണ് മത്സരിക്കുന്നത്. ഇരു പാര്‍ട്ടികളും ഇതിനോടകം തന്നെ പ്രചരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ആദ്യഘട്ട പ്രചാരണത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. 31ന് ശേഷമാണ് രണ്ടാംഘട്ട പ്രചാരണം നടക്കുക. ഇതിലും മുഖ്യമന്ത്രി പ്രചാരണത്തിനായി ഇറങ്ങും. എട്ട് പഞ്ചായത്തുകളിലായാണ് മുഖ്യമന്ത്രി പ്രചാരണം നടത്തുക.
പുതുപ്പള്ളി നിയോജന മണ്ഡലത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Content Highlights: Lijin lal is the bjp candidate in puthuppally