നിങ്ങളുടെ ജാതിയില്‍പ്പെട്ടവരെല്ലാം
ഒത്തുകൂടിയിട്ടുണ്ട് !
അഭിമാനം തോന്നുന്നു അല്ലേ,
എങ്കില്‍ വൈകിക്കണ്ട
കുളിപ്പിച്ചെടുക്കൂ,
ശുദ്ധമായ ഈ ശവത്തെ ..
നിങ്ങളുടെ ജാതിയില്‍പ്പെടാത്തവന്റെ
കല്യാണപ്പുടവയിലല്ല
നിങ്ങളുടെ ജാതിയില്‍പ്പെട്ടവര്‍
നെയ്ത പട്ടടയിലാണവളുടെ കിടപ്പ് !
കാണുമ്പോള്‍
അഭിമാനം തോന്നുന്നു, അല്ലേ ?
നിങ്ങളുടെ ജാതിയില്‍പ്പെടാത്ത
പൂക്കളാല്‍ മൂടിയ നവവധുവല്ല,
നിങ്ങളുടെ ജാതിയില്‍പ്പെട്ട
പൂക്കളില്‍ നെയ്ത റീത്തിലുറങ്ങാന്‍
ഭാഗ്യം കിട്ടിയ കന്യകയിവള്‍ !
അവളെ നോക്കൂ
അഭിമാനം തോന്നുന്നു, അല്ലേ ?
നിങ്ങളുടെ ജാതിയില്‍പ്പെടാഞ്ഞ കാമുകന്
ഉമ്മവെക്കാന്‍ കൊടുക്കാഞ്ഞ
അവളുടെ ചുണ്ടുകളിലതാ
നിങ്ങളുടെ ജാതിയില്‍പ്പെട്ടൊരുറുമ്പ്
ഉമ്മ വെക്കുന്നു !
അഭിമാനം തോന്നുന്നു, അല്ലേ ?
നിങ്ങളുടെ ജാതിയില്‍പ്പെടാ-
ത്തൊരു നായിന്റെ മോനെയും
കണ്ണീരു വീഴ്ത്തിയശുദ്ധമാക്കാന്‍
അങ്ങോട്ട് കയറ്റരുത്,
ആ ശവത്തിന്റെ ഉടമ നിങ്ങളാണ്
നിങ്ങള്‍ മാത്രം ..
താഴ്ന്ന ജാതിക്കാരനെക്കെട്ടി തറവാടിന്റെ അഭിമാനം കളഞ്ഞ് കുളിക്കും മുമ്പ് മകളെ കൊന്നുകളഞ്ഞ ആതിരയുടെ അച്ഛന്.
ആതിരമാരുടെ,
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം