| Wednesday, 25th August 2021, 8:03 pm

ടോപ് 5 ലീഗില്‍ നിന്ന് ഫ്രഞ്ച് ലീഗ് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

നിയോണ്‍: ലോകത്തെ ആദ്യ അഞ്ച് ഫുട്ബോള്‍ ലീഗുകളുടെ പട്ടികയില്‍ നിന്ന് ഫ്രഞ്ച് ലീഗ് പുറത്തായി. പോര്‍ച്ചുഗീസ് ലീഗാണ് ഫ്രഞ്ച് ലീഗിനെ മറികടന്നത്.

87,926 പോയിന്റുമായി ഇംഗ്ലീഷ് പ്രമീയര്‍ ലീഗാണ് പട്ടികയില്‍ ഒന്നാമത്. സ്പാനിഷ് ലാ ലീഗായും ഇറ്റാലിയന്‍ സീരി എയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്ത് ജര്‍മന്‍ ബുണ്ടസ് ലീഗാണ്.

ഇതോടുകൂടി സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ പി.എസ്.ജി ഇനി നിലവാരം കുറഞ്ഞ ലീഗില്‍ ആവും പന്തുതട്ടുക. ഏറ്റവും സമ്പന്നമായ ക്ലബ്ബുകളില്‍ ഒന്നുമാണ് പി.എസ്.ജി.

മെസി, നെയ്മര്‍, റാമോസ്, ഡോണറൂമ, ഡി മരിയ, എംബാപ്പെ, വെറാട്ടി എന്നിങ്ങനെ ഒട്ടനവധി താരങ്ങളാണ് പി.എസ്.ജിയില്‍ കളിക്കുന്നത്. ഈ വന്‍കിട താരങ്ങളെല്ലാം ഇനി കളിക്കാന്‍ പോകുന്നത് ടോപ്പ് ഫൈവ് ലീഗില്‍ ആയിരിക്കില്ല.

ഫ്രഞ്ച് ലീഗിലെ അധിപന്‍മാരെന്നാണ് പി.എസ്.ജിയെ വിളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ലിലെയാണ് ചാമ്പ്യന്‍മാരായത്.

മാര്‍സൈല്‍, മോണക്കോ, ലിയോണ്‍, സെന്റ് എറ്റിയെണ തുടങ്ങിയ ക്ലബ്ബുകളാണ് പി.എസ്.ജിക്ക് വെല്ലുവിളി ഉയര്‍ത്താറുള്ള ടീമുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ligue 1 is not among the top 5 leagues in the world anymore as the Portuguese league have taken its plac

We use cookies to give you the best possible experience. Learn more