| Saturday, 17th July 2021, 8:59 am

തൊഴിൽ പ്രതിസന്ധി: പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞാണ് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് വെണ്ണക്കര സ്വദേശിയായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കീടനാശിനിയാണ് ഇദ്ദേഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ഡൗണ്‍ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് കുടുംബം പറഞ്ഞു. ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.

ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ നിന്ന് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെയാളാണ് പൊന്നുമണി. ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ളവര്‍ നേരത്തെ ജീവനൊടുക്കിയിരുന്നു.

We use cookies to give you the best possible experience. Learn more