വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം ലൈഗര്‍ റിലീസ് ചെയ്തിരിക്കുകയാണ്. പുരി ജഗനാഥ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായി എത്തിയ സിനിമ ആദ്യ ദിനത്തില്‍ ഫസ്റ്റ് ഷോ വരെ കഴിയുമ്പോള്‍ 27 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് ഭാഷയില്‍ മാത്രം സിനിമ 25 കോടി സ്വന്തമാക്കിയപ്പോള്‍ രണ്ട് കോടിയാണ് മറ്റു ഭാഷകളിലെ കളക്ഷന്‍.
31 ശതമാനമാണ് സിനിമക്ക് ആദ്യ ദിനത്തില്‍ ലഭിച്ച ഒക്യൂപ്പന്‍സി. ആദ്യ ഷോകള്‍ക്ക് പിന്നാലെ സിനിമയുടെ കഥയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.
വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തിനപ്പുറം സിനിമയില്‍ വലിയ പ്ലസ് പോയിന്റുകളിലില്ല എന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും കളക്ഷനില്‍ വരും ദിനങ്ങളില്‍ ഇടിവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പൂരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എതിത്തിയത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തിയിരുന്നു. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
Content Highlight: Liger Movie first day collection