കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയുടെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍. പൂരി ജഗനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം അനന്യ പാണ്ഡേ ആയിരുന്നു നായിക.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം രാജ്യം മുഴുവന്‍ വ്യാപിച്ച പ്രചരണ പരിപാടികള്‍ക്കൊടുവിലാണ് തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ അത്ര നല്ല പ്രതികരണമല്ല പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലൈഗറിന് ലഭിച്ചത്.
ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരികയാണ്. അഞ്ച് ഭാഷകളിലായി എത്തിയ ലൈഗറിന് ആദ്യ ദിനം ഇന്ത്യയില്‍ നിന്നും ലഭിച്ചത് 19 കോടിയാണ്. തെലുങ്ക് വേര്‍ഷന്‍ 15 കോടി നേടിയപ്പോള്‍ വലിയ പ്രതീക്ഷ വെച്ചിരുന്ന ഹിന്ദി വേര്‍ഷനില്‍ നിന്നും ലഭിച്ചത് 1.75 കോടി മാത്രമാണ്.
വിജയ് ദേവരകൊണ്ടയുടെ ഫാന്‍ബേസാണ് തെലുങ്കിലെ ബോക്‌സ് ഓഫീസ് പ്രകടനത്തിന് പിന്നിലുള്ള ഒരു പ്രധാനഘടകം. എന്നാല്‍ ഹിന്ദി ബെല്‍റ്റിലെ കളക്ഷന്‍ നിരാശപ്പെടുത്തുന്നതാണ്. വിവിധ നഗരങ്ങളില്‍ ഓടിനടന്ന് പ്രൊമോഷന്‍ നടത്തിയെങ്കിലും അതൊന്നും തിയേറ്ററിലേക്ക് ആളെ കയറ്റിയില്ല.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 33.12 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ വിതരണ പങ്കാളിയായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് കളക്ഷന്‍ സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തത്.
The #LigerHuntBegins at the box office delivering a solid punch on day 1!👊🏾#Liger in cinemas now! 🍿
ചിത്രം നിരാശപ്പെടുത്തുന്നതാണെന്നും വിജയ് ദേവരകൊണ്ടയുടെ പെര്‍ഫോമന്‍സ് മാത്രമാണ് പ്ലസ് പോയിന്റെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ പറഞ്ഞു. ലൈഗറിനെതിരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നും നടന്നിരുന്നു. കരണ്‍ ജോഹര്‍ വിതരണപങ്കാളി ആയതാണ് ബോയ്‌കോട്ട് ക്യാമ്പെയ്‌ന് പിന്നിലുണ്ടായ പ്രധാനകാരണം.
Content Highlight: liger earned 33.12 crores from the global box office on first day