| Thursday, 5th April 2018, 8:42 am

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡന്‍ കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ആദ്യമെഡല്‍ സ്വന്തമാക്കി. പുരുഷ വിഭാഗം 56 കിലോ ഭാരോദ്വാഹനത്തില്‍ ഇന്ത്യന്‍ താരം ഗുരുരാജയാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയത്.

കഴിഞ്ഞ ദിവസമാണ് ആസ്ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം കുറിച്ചത്. ഇന്നാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ മാസം 15 വരെ ഗോള്‍ഡ് കോസ്റ്റിലെ വിവിധ സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും.

അതേസമയം ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്ത്രേലിയയിലെത്തിയിട്ടുള്ളത്. മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിങ്, ബാഡ്മിന്റണ്‍, ബോക്സിങ്, ഗുസ്തി എന്നിവയിലെ താരങ്ങള്‍ മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇനങ്ങളിലൂടെ ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ നേടാനാവും. 71 രാജ്യങ്ങളില്‍ നിന്നായി 6000 ത്തോളം അത്‌ലറ്റു
കളാണ് ഗോള്‍ഡ് കോസ്റ്റില്‍ മത്സരിക്കാനെത്തുന്നത്.

ആറാം തവണയാണ് ആസ്ത്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. അത്‌ലറ്റിക്സില്‍ മാത്രം ഇന്ത്യക്കായി 13 മലയാളി താരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ പി. വി സിന്ധു ഉറച്ച മെഡല്‍ പ്രതീക്ഷയുമായി ഏപ്രില്‍ 12ന് പുലര്‍ച്ചെ 4.30നാണ് ഇറങ്ങുന്നത്. 2014 ലെ വെള്ളി മെഡലിസ്റ്റ് സാക്ഷി മാലിക് ഏപ്രില്‍ 14ന് പുലര്‍ച്ചെ ആറിനും മത്സരിക്കും. ജാവലിന്‍ ത്രോയിലെ സൂപ്പര്‍ താരമായി നീരജ് ചോപ്ര ഏപ്രില്‍ 10ന് ഉച്ചക്ക് 2.30നാണ് മത്സരിക്കാനിറങ്ങുന്നത്. ബോക്സിങ്ങ് താരമായി മേരി കോം ഏപ്രില്‍ ആറിന് ഉച്ചക്ക് രണ്ടിന് കളത്തിലിറങ്ങും. മറ്റൊരു മെഡല്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ഏപ്രില്‍ 12ന് ഉച്ചക്ക് ഒരു മണിക്കാണ് റാക്കറ്റേന്തുന്നത്. 2010ലെ സ്വര്‍ണ മെഡല്‍ ജേതാവാണ് സൈന. 2014ല്‍ സ്വര്‍ണം നേടിയ ഷൂട്ടിങ് താരം ജിത്തു റായ് ഏപ്രില്‍ 9ന് മത്സരിക്കും. 2014ലെ സ്വര്‍ണ മെഡല്‍ ജേതാവായ ഭരദ്വഹന താരം ചാനു ഏപ്രില്‍ ആറിന് പുലര്‍ച്ചെ 5ന് ഇറങ്ങും.

Latest Stories

We use cookies to give you the best possible experience. Learn more