[]മൂവാറ്റുപുഴ: തൊടുപുഴ ##ന്യൂമാന്‍ കോടതിയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ സാക്ഷിക്ക് വധഭീഷണി. കേസിലെ പ്രധാന സാക്ഷിയായ നിധിന്‍ ലൂക്കയ്ക്കാണ് വധഭീഷണിയുള്ളത്.
നിധിന്റെ പിതാവിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മകനെ കൊല്ലുമെന്ന് ചിലര്‍ പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നിധിന്‍ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയ്ക്ക് പരാതി നല്‍കി. എന്‍.ഐ.എയുടെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ പോലീസ് കേസെടുത്തു.[]
അക്രമി സംഘം കൈവെട്ടി അധ്യാപകന്‍ ടി.ജെ ജോസഫിനെ ആശുപത്രിയിലെത്തിച്ചത് നിധിനായിരുന്നു. 2010 ജൂലായ് 4നാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാള വിഭാഗം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് അക്രമത്തിനിരയായത്.
കേസില്‍ 54 പ്രതികളാണുള്ളത്. അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന ജോസഫിനെ ഒരുസംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വേട്ടേറ്റ് അറ്റുപോയ കൈപ്പത്തി പിന്നീട് കൂട്ടിച്ചേര്‍ത്തു.