കൊച്ചി: പി കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ 2014ലാണ് തീയേറ്ററികളിലെത്തിയിരുന്നത്.
നല്ല സിനിമകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്ല സ്വീകാര്യത ലഭിക്കുന്ന പുതിയ സാഹചര്യത്തിലാണ് ഈ ചിത്രവും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്.
അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസിനായി ഒരുങ്ങുകയാണ്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തില്‍ അണിനിരന്നിരുന്നു.
സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തില്‍ ജീവന്‍ നല്‍കിയത് പ്രമുഖ തമിഴ് നടനും, സംവിധായകനുമായ സമുന്ദ്രക്കനിയാണ്. ഏട്ട്‌സംഗീത സംവിധായകര്‍ ഒന്നിച്ചു ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ബോളിവുഡില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശനായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ദേശീയ, സംസ്ഥാന തലത്തിലും നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രം നേടിയിട്ടുണ്ട്. മുദ്രക്കനി, സുരഭിലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്, ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി, ഭരണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം അനില്‍ വി നാഗേന്ദ്രന്‍, ക്യാമറ കവിയരശ്, എഡിറ്റര്‍ ബി അജിത്ത്കുമാര്‍, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ്മ, അനില്‍ വി നാഗേന്ദ്രന്‍. സംഗീതം വി ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തന്‍, പി കെ മേദിനി, സി ജെ കുട്ടപ്പന്‍, എ ആര്‍ റേഹാന, അഞ്ചല്‍ ഉദയകുമാര്‍, പി.ആര്‍.ഒ പി.ആര്‍.സുമേരന്‍
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക