തന്റെ ജീവന് നേരെ ഭീഷണി ഉള്ളതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് നടി കങ്കണ റണാവത്ത്. താന്‍ വെറുമൊരു ബോളിവുഡ് താരം മാത്രമല്ലെന്നും തുക്ക്‌ഡേ ഗ്യാങ്ങിനും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കുമെതിരെ ശബ്ദിക്കാറുണ്ടെന്നും കങ്കണ പറഞ്ഞു.
താന്‍ ഒരു സംവിധായികയും എഴുത്തുകാരിയും നിര്‍മാതാവുമാണെന്നും തന്റെ അടുത്ത പ്രൊഡക്ഷനില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. സുരക്ഷ വര്‍ധിപ്പിച്ചതിനെ പറ്റിയുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘ഞാന്‍ വെറുമൊരു ബോളിവുഡ് താരം മാത്രമല്ല സാര്‍, പല കാര്യങ്ങളിലും ശബ്ദമുയര്‍ത്തുന്ന ആശങ്കയുള്ള പൗരയാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയക്കാര്‍ എന്നെ ലക്ഷ്യമാക്കുന്നുണ്ട്. ദേശീയ വാദികള്‍ക്ക് എന്റെ ചെലവില്‍ അവിടെ സര്‍ക്കാര്‍ ഉണ്ടാക്കാം. ഞാന്‍ തുക്ക്‌ഡേ ഗ്യാങ്ങിനെ പറ്റിയും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കെതിരെയും സംസാരിക്കും.
ഞാന്‍ ഒരു സംവിധായികയും എഴുത്തുകാരിയും നിര്‍മാതാവുമാണ്. എന്റെ അടുത്ത പ്രൊഡക്ഷനില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഉള്‍പ്പെട്ടിട്ടുണ്ട്. എന്റെ ജീവന് നേരെ ഭീഷണി ഉണ്ട്. അതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഞാന്‍ അപേക്ഷിച്ചു. അതിലെന്തെങ്കിലും തെറ്റുണ്ടോ സാര്‍,’ കങ്കണ കുറിച്ചു.
എമര്‍ജെന്‍സിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. താരം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്ന ചിത്രം അടിയന്തിരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ റീനു പിട്ടിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്.
ജയപ്രകാശ് നാരായണനായി അനുപം ഖേര്‍ ചിത്രത്തിലെത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായി മലയാളി താരം വിശാഖ് നായരും അഭിനയിക്കുന്നുണ്ട്.
Content Highlight: Life is in danger, I’m not just a Bollywood star, says Kangana Ranaut