നഷ്ടത്തിലാണ്, ലക്ഷകണക്കിന് പേരുടെ പണം നഷ്ടപ്പെടുമെന്ന് പ്രചരണം; പ്രതികരിച്ച് എല്‍.ഐ.സി
national news
നഷ്ടത്തിലാണ്, ലക്ഷകണക്കിന് പേരുടെ പണം നഷ്ടപ്പെടുമെന്ന് പ്രചരണം; പ്രതികരിച്ച് എല്‍.ഐ.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 10:25 pm

മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്ന പ്രചരണം തള്ളി എല്‍.ഐ.സി. ലക്ഷക്കണക്കിന് പേരുടെ പണം സുരക്ഷിതമാണെന്നും കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതിക്ക് ഒരു കുഴപ്പവുമില്ലെന്നും എല്‍.ഐ.സി അറിയിച്ചു.

കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ലക്ഷകണക്കിന് പോളിസി ഉടമകളുടെ പണം നഷ്ടപ്പെട്ടേക്കും എന്ന പ്രചരണം സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ വിശദീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി ദൃഡമാണെന്നും പോളിസി ഉടമകളുടെ പണം സുരക്ഷിതമാണെന്നും വ്യാജവാര്‍ത്തകളെ തള്ളിക്കളയണമെന്നും എല്‍.ഐ.സി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ എല്‍.ഐ.സി ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഈ കമ്പനികളുടെ ഓഹരികള്‍ ഓഹരിവിപണിയില്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ എല്‍.ഐ.സിക്കും നഷ്ടം സംഭവിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായത്.