Advertisement
National
കാശ്മീരി യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയരുത്: അപേക്ഷയുമായി ലഫ്റ്റനന്റ് ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 14, 03:14 pm
Saturday, 14th July 2018, 8:44 pm

ശ്രീനഗര്‍: സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലുകള്‍ എറിയുന്നത് കാശ്മീരി യുവാക്കള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ആര്‍മി ലഫ്റ്റനന്റ് ജനറല്‍ എ.കെ ഭട്ട് രംഗത്ത്.

പട്ടാളം പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ജമ്മുവിലേയും കശ്മീരിലേയും യുവാക്കളും താമസക്കാരും വിട്ടുനില്‍ക്കണമെന്നും എ.കെ ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: മുസ്‌ലീം കോണ്‍ഗ്രസില്‍ പുരുഷന്‍മാര്‍ മാത്രമാണോ അതോ സ്ത്രീകളുമുണ്ടോ; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി


“”ഇത് പൊതുജനങ്ങളോടും യുവാക്കളോടും ഉള്ള എന്റെ അപേക്ഷയാണ്, പട്ടാളത്തിന് നേരെ കല്ലുകള്‍ എറിയരുത്. അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കണം. കാശ്മീര്‍ യുവാക്കള്‍ ഇന്ത്യാക്കാരാണ്. അവരെ സംരക്ഷിക്കുക ഞങ്ങളുടെ ദൗത്യമാണ്”” എ.കെ ഭട്ടിന്റെ വാക്കുകള്‍.


ALSO READ: ഡി.ആര്‍.എസില്‍ പ്രണയാഭ്യര്‍ത്ഥനയും; ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ പ്രണയാഭ്യര്‍ത്ഥനയുമായി ഗാലറിയില്‍ യുവാവ്, കൈയടിച്ച് ചാഹല്‍- വീഡിയോ


കഴിഞ്ഞ ദിവസം കാണ്ഢി കാടുകളില്‍ വെച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് എ.കെ ഭട്ടിന്റെ പ്രസ്താവന.

കഴിഞ്ഞ മെയ് 27നും 19 സി.ആര്‍.പി.എഫ് ജവാന്‍ മാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിരുന്നു.