| Monday, 17th February 2020, 6:04 pm

'വീണ്ടും നുണ'; അമിത് ഷാക്കെതിരെ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ. ദല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ ന്യായീകരിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസ്താവനയെയാണ് അനുരാഗ് കശ്യപ് വിമര്‍ശിച്ചത്. ‘വീണ്ടും നുണ’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് അമിത് ഷായുടെ പ്രസ്താവന അനുരാഗ് പങ്കുവെച്ചിരിക്കുന്നത്.

‘തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നതും ജയിക്കുന്നതുമല്ല, രാജ്യത്തെ മുന്നോട്ട് നയിക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യം. പ്രതിപക്ഷത്തിരുന്ന് ഞങ്ങള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.’ ഇതായിരുന്നു അമിത് ഷായുടെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയില്‍ ബി.ജെ.പിയുടെ കനത്ത പരാജയത്തിന് ശേഷം കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അമിത് ഷാ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ദല്‍ഹിയിലെ 70 സീറ്റുകളില്‍ എട്ട് സീറ്റുകള്‍ മാത്രമായിരുന്നു ബി.ജെ.പിക്ക് നേടാനായത്.

ഗോലിമാരോ പ്രസ്താവന തെറ്റായിരുന്നെന്നും അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ടൈംസ് നൗ സമിറ്റില്‍ അമിത് ഷാ പ്രതികരിച്ചിരുന്നു. ദല്‍ഹി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തന്റെ കണക്കുകൂട്ടലുകള്‍ തെറ്റായരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പു ഫലവും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്നും ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ+

‘ദല്‍ഹിയില്‍ 45 സീറ്റുകളില്‍ വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞതും തെരഞ്ഞെടുപ്പ് ഫലവുമായി യാതൊരു ബന്ധവുമില്ല. അതെന്റെ കണക്കുകൂട്ടലായിരുന്നു. അത് തെറ്റായിപോയി,’ അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകളിലും ആത്മാര്‍ത്ഥമായി പരിശ്രമിക്കാറുണ്ടെന്നും ആദ്യമായല്ല ഒരു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിക്കാറുള്ള അനുരാഗ് കശ്യപ് മുന്‍പും ബി.ജെ.പി നുണപ്രചരണം നടത്തുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പൗരത്വഭേദഗതിക്കെതിരെയും ജാമിഅയയിലും ജെ.എന്‍.യുവിലും നടന്ന അക്രമങ്ങള്‍ക്കെതിരെയും അനുരാഗ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more