എ.ആര്‍ റഹ്മാനെ 'അത്ഭുതപ്പെടുത്തിയ കുരുന്ന്' ഇനി മോഹന്‍ലാലിനൊപ്പം
Malayalam Cinema
എ.ആര്‍ റഹ്മാനെ 'അത്ഭുതപ്പെടുത്തിയ കുരുന്ന്' ഇനി മോഹന്‍ലാലിനൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th October 2019, 2:16 pm

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്സ് എന്ന ചിത്രത്തില്‍ സംഗീതസംവിധാനം ചെയ്യുന്നത് കുരുന്ന് സംഗീത പ്രതിഭ. ലിഡിയന്‍ നാദസ്വരം എന്ന ബാലനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

തന്റെ കീബോര്‍ഡില്‍ നാദവിസ്മയം തീര്‍ത്ത് ലിഡിയന്‍ എ.ആര്‍ റഹ്മാനെ വരെ ഞെട്ടിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയുടെ 11-ാം വാര്‍ഷികത്തിന് റഹ്മാനെ നേരിട്ടു കാണാനും തന്റെ കഴിവുകള്‍ പങ്കുവെക്കാനും ലിഡിയന് സാധിച്ചിരുന്നു.

‘എന്നെ അത്ഭുതപ്പെടുത്തിയ കുരുന്നുമായി എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞു’ എന്നാണ് അഭിമുഖത്തിന് ശേഷം റഹ്മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്. സിനിമ നിര്‍മിക്കുന്നത് നവോദയയാണ്.

ബാറോസ് ഒരു ത്രീഡി ചിത്രമാണെന്നും ബാറോസ്സായി അഭിനയിക്കുന്നത് താന്‍ ആണെന്നും നേരത്തേ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ത്രീഡി സ്റ്റേജ് ഷോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും സംവിധായകന്‍ ടി.കെ രാജീവ് കുമാറും ജിജോയെ ചെന്നു കണ്ടപ്പോഴാണ് കഥ വായിക്കുന്നതും സിനിമയെക്കുറിച്ച് ആലോചിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ.

ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.