ലിഡിയ ഡേവിസിന് മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌ക്കാരം
World
ലിഡിയ ഡേവിസിന് മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌ക്കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 12:20 pm

[]ലണ്ടന്‍: മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌ക്കാരം അമേരിക്കന്‍ എഴുത്തുക്കാരി ലിഡിയ ഡേവിസിന്. ചെറുകഥാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനങ്ങള്‍ പരിഗണിച്ചാണ് ഡേവിസിന് മാന്‍ ബുക്കര്‍ പ്രൈസ് നല്‍കുന്നതെന്ന് ഭരാവാഹികള്‍ അറിയിച്ചു.

കാല്‍പ്പനികതയാണ് ഡേവിസിന്റെ ചെറുകഥകളിലെ മുഖ്യ പ്രമേയം. “ബ്രെയ്ക്ക് ഇറ്റ് ഡൗണ്‍ “, “വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ് “എന്നിവയാണ് ലിഡിയ ഡേവിസിനെ ലോകമറിയപ്പെടുന്ന കഥാക്കാരിയാക്കിയ മികച്ച രചനകള്‍.[]

ഒറ്റ വാചകങ്ങളിലും, ചുരുങ്ങിയ വരികളിലുമുള്ള കഥകളാണ് ലിഡിയ ഡേവിസിന്റെ രചനകളിലെ പ്രത്യകതയായി വായനക്കാര്‍ വിലയിരുത്തുന്നത്.
ആക്ഷേപഹാസ്യവും, ദാര്‍ശനികതയും, മാനുഷികവുമായ രചനകളാണ് ലിഡിയ ഡേവിസിന്റെതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

ഇന്ത്യന്‍ എഴുത്തുക്കാരനും, ജ്ഞാനപീഠ ജേതാവുമായ യു.ആര്‍ അനന്തമുര്‍ത്തിയും ബുക്കര്‍ പ്രൈസ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അനന്ത മൂര്‍ത്തിയെ പിന്തള്ളി ലിഡിയ ഡേവിസ് സമ്മാനം കരസ്ഥമാക്കുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ലിഡിയ ആല്‍ബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ്  പ്രൊഫസറാണ്. സാഹിത്യ രംഗത്തെ മികച്ച എഴുത്തുക്കാരെ കണ്ടത്തുകയും, അവരുടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചും രണ്ടുവര്‍ഷത്തിലൊരിക്കലാണ് മാന്‍ ബുക്കര്‍ പ്രൈസ് സമ്മാനിക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാന തുക.

കഥാകൃത്തിന് പുറമേ നല്ലൊരു വിവര്‍ത്തകയുമാണ് ലിഡിയ ഡേവിസ്. ഫ്രഞ്ച് രചനകളാണ് ലിഡിയ കൂടുതലായും വിവര്‍ത്തനം ചെയ്തിട്ടുള്ളത്. സര്‍ഗ്ഗാത്മകവും,  തത്വചിന്താ പരവുമായ ഒട്ടേറെ രചനകള്‍ അവര്‍ ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫ്‌ളേബറുടെ “മാഡം ബോവറി”, മാഴ്‌സല്‍ പ്രൂസ്റ്റിന്റെ “സ്വാന്‍സ് വേ” എന്നിവയൊക്കെ ലിഡിയ ഡേവിസ് പരിഭാഷപ്പെടുത്തിയ രചനകളില്‍ ഉള്‍പ്പെടുന്നു.

ലിഡിയ ഡേവിസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ “കാണ്‍ട് ആന്റ് വോണ്‍ട്” 2014ല്‍ പുറത്തിറങ്ങും.