|

ലൈസന്‍സ് ലഭിക്കാനുള്ള പ്രായം പെണ്‍കുട്ടികള്‍ക്ക് 22ഉം ആണ്‍കുട്ടികള്‍ക്ക് 21ഉം ആയി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

vehതിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള  പ്രായപരിധി ഉയര്‍ത്താന്‍ നിര്‍ദേശം പുരുഷന്‍മാര്‍ക്ക് 21, സ്ത്രീകള്‍ക്ക് 20 എന്നിങ്ങനെയായി നിജപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം.

റോഡപകടങ്ങളെ കുറിച്ച് പഠിച്ച  ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര്‍ദാസ് കമ്മിഷന്റേതാണ് ശുപാര്‍ശ. 50 മണിക്കൂര്‍ വണ്ടിയോടിച്ചതിനു ശേഷമേ ലൈസന്‍സ് നല്‍കാവൂയെന്നും നിര്‍ദേശമുണ്ട്.

നിലവില്‍, മോട്ടോര്‍ വാഹന ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഗിയര്‍ ഉള്ള വാഹനത്തിന് 18 വയസ്സും 50 സിസിക്കു താഴെയുള്ള ഗിയര്‍ ഇല്ലാത്ത വാഹനത്തിന് 16 വയസുമാണ്.

റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.