| Friday, 23rd December 2016, 6:31 pm

ലിബിയന്‍ വിമാനത്തിലെ യാത്രികരെ മോചിപ്പിച്ചു; അക്രമികള്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാന നഗരമായ ട്രിപ്പോളിയിലേക്ക് സഞ്ചരിക്കവെയാണ് വിമാനം തട്ടിക്കൊണ്ടു പോയിരുന്നത്. വിമാനം തട്ടിക്കൊണ്ടു പോയതായി ജോസഫ് മസ്‌ക്കറ്റ് തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ട് പോയത് ഗദ്ദാഫി അനുകൂലികളാണെന്ന് സംശയമുണ്ടായിരുന്നു.


ട്രിപ്പോളി:  മാള്‍ട്ടയിലേക്ക് തട്ടിക്കൊണ്ടു പോയ ലിബിയന്‍ വിമാനത്തിലെ മുഴുവന്‍ യാത്രികരെയും മോചിപ്പിച്ചു. മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. വിമാനം റാഞ്ചിയ രണ്ട് അക്രമികളും കീഴടങ്ങിയിട്ടുണ്ട്.

ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാന നഗരമായ ട്രിപ്പോളിയിലേക്ക് സഞ്ചരിക്കവെയാണ് വിമാനം തട്ടിക്കൊണ്ടു പോയിരുന്നത്. വിമാനം തട്ടിക്കൊണ്ടു പോയതായി ജോസഫ് മസ്‌ക്കറ്റ് തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ട് പോയത് ഗദ്ദാഫി അനുകൂലികളാണെന്ന് സംശയമുണ്ടായിരുന്നു.


111 യാത്രികരും ഏഴ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ആദ്യം മോചിപ്പിച്ചിരുന്നു. യാത്രക്കാരില്‍ 82 പുരുഷന്‍മാരും 28 സ്ത്രീകളും ഒരു കുട്ടിയുമാണുണ്ടായിരുന്നത്.

ലിബിയന്‍ സര്‍ക്കാരിന്റെ അഫ്രീഖിയാ എയര്‍ലൈന്‍സ് വിമാനമായ എയര്‍ബസ് എ 320ആണ് ഗദ്ദാഫി അനുകൂലികളെന്ന് സംശയിക്കുന്നവര്‍ റാഞ്ചിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തകര്‍ക്കുമെന്നായിരുന്നു ഭീകരരുടെ ഭീഷണി. അതേ സമയം തട്ടിക്കൊണ്ട് പോകലിന്റെ ലക്ഷ്യം വ്യക്തമായിട്ടില്ല.

പ്രാദേശിക സമയം രാവിലെ 11:32നാണ് വിമാനം റാഞ്ചിയത്. ലിബിയയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് മാള്‍ട്ട. വിമാനത്തിന് എല്ലാ വിധ സുരക്ഷയും ഒരുക്കിയതായി പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് അറിയിച്ചിരുന്നു.


Read more: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണ് ചെയ്തത്: നോട്ടുനിരോധനത്തെക്കുറിച്ച് ഫോബ്‌സ് മാസികയുടെ എഡിറ്റോറിയല്‍


Latest Stories

We use cookies to give you the best possible experience. Learn more