| Tuesday, 21st December 2021, 12:51 pm

സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്തകമില്ല; ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്രിപോലി: സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്തകങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തു.

സ്‌കൂളുകളില്‍ പുസ്തങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച മന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു.

ലിബിയയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ മൗസ അല്‍-മെഗരീഫിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയായതിനാല്‍ ഇദ്ദേഹത്തെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്ന സാഹചര്യവും അതിന്റെ എണ്ണത്തില്‍ വലിയ കുറവ് വരുന്നത് സംബന്ധിച്ചുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുന്നത്.

മറ്റ് ഉദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ഈ അധ്യയന വര്‍ഷം ലിബിയയില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇത് കാരണം മിക്കവാറും വിദ്യാര്‍ത്ഥികളും ലഭിച്ച പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുക്കേണ്ട അവസ്ഥയിലാണ്.

മന്ത്രി മെഗരീഫിന്റെ അറസ്റ്റിന് മുമ്പ്, പാഠപുസ്തക വിതരണത്തിലെ വൈകലിന് കാരണമായി മന്ത്രാലയം പറഞ്ഞത് പാഠ്യപദ്ധതിയുടെ സങ്കീര്‍ണതയായിരുന്നു.

ഗദ്ദാഫിയുടെ ഭരണസമയം മുതല്‍ തന്നെ സ്‌കൂളുകളില്‍ സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യുന്നതിന് ബജറ്റില്‍ പണം നീക്കിവെക്കാന്‍ തുടങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Libya’s education minister was arrested over lack of school textbooks

We use cookies to give you the best possible experience. Learn more