World
മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന് പിന്നില്‍ ലിബിയന്‍ സ്വദേശിയായ 22കാരനെന്ന് ബ്രിട്ടീഷ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 24, 03:50 am
Wednesday, 24th May 2017, 9:20 am

മാഞ്ചസ്റ്റര്‍: പോപ്പ് ഗായിക അരിയാന ഗ്രാന്റിന്റെ സംഗീത നിശക്കിടെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ ലിബിയന്‍ സ്വദേശി സല്‍മാന്‍ ഇബാദിയെന്ന 22 കാരനെന്ന് ബ്രിട്ടീഷ് പൊലീസ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ് രംഗത്ത് വന്നെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.30 നാണ് സ്ഫോടനം നടന്നത്. സംഗീത പരിപാടി കഴിഞ്ഞ് അവന്യൂ സെന്ററില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Must Read: ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍


നിരപരാധികള്‍ക്കും, നിരായുധര്‍ക്കും നേരേയുണ്ടായ ആക്രമണം വെറുപ്പുളവാക്കുന്നതും, ഭീരുത്വവുമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയ് പറഞ്ഞു

21000 പേരെ ഉള്‍കൊള്ളാവുന്ന സ്റ്റേഡിയം സംഗീത ആരാധകരെ കൊണ്ട് നിറഞ്ഞ സമയത്തായിരുന്നു ആക്രമണം നടന്നത്. ബാധിക്കപ്പെട്ടവരിലധികവും കുട്ടികളും യുവാക്കളുമായിരുന്നു. രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു