കൊച്ചി: നടന്‍ ദിലീപിനെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ട കേസുമായി സിനിമാനിര്‍മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റമായ ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ പ്രസ്താവന തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി.
നടി ആക്രമിക്കപ്പെട്ട് കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാരോപിച്ചാണ് ബഷീര്‍ വക്കില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് തന്നെ കേസില്‍ ഉള്‍പ്പെടുക്കാന്‍ ബഷീര്‍ ശ്രമിച്ചതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലും അന്വേഷണോദ്യോഗസ്ഥരോടും ദിലീപ് പറഞ്ഞിരുന്നു.
Also Read തിയേറ്ററിലെ പീഡനം; ചൈല്‍ഡ് ലൈന്‍ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്; വാര്‍ത്തയായതിന് പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിക്കണമെന്നും ദിലീപ് മാപ്പു പറയണമെന്നുമാണ് ലിബര്‍ട്ടി ബഷീറിന്റെ ആവശ്യം ഒരു ദേശീയ മാധ്യമത്തിലൂടെ ദിലീപ് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ട് പോകും എന്നും നോട്ടീസില്‍ പറയുന്നു.
ഈക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ലിബര്‍ട്ടി ബഷിര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.