25 വര്‍ഷം മുന്‍പ് 50000 രൂപ പ്രതിഫലം വാങ്ങിയിരുന്ന ഇന്നസെന്റ് ഇപ്പോള്‍ വാങ്ങുന്നത് 50 ലക്ഷം വരെ: തങ്ങള്‍ ആവശ്യപ്പെടുന്നത് കാലോചിതമായ മാറ്റം: ഇന്നസെന്റിന് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍
Daily News
25 വര്‍ഷം മുന്‍പ് 50000 രൂപ പ്രതിഫലം വാങ്ങിയിരുന്ന ഇന്നസെന്റ് ഇപ്പോള്‍ വാങ്ങുന്നത് 50 ലക്ഷം വരെ: തങ്ങള്‍ ആവശ്യപ്പെടുന്നത് കാലോചിതമായ മാറ്റം: ഇന്നസെന്റിന് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2017, 11:07 am

libert


മലയാള സിനിമകള്‍ക്കു പകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന  എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട് ശരിയല്ലെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.


എറണാകുളം: തിയറ്റര്‍ ഉടമകളെ ഭയപ്പെടുത്താന്‍ നടന്‍ ഇന്നസെന്റ് ശ്രമിക്കേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. കാലോചിത മാറ്റം മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ബഷീര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.


Also read ഇത് ഡീമോണിറ്റൈസേഷന്റെ അവസാനവും ഡീ’മോദി’റ്റൈസേഷന്റെ ആരംഭവവും; മമത ബാനര്‍ജി


തിയറ്റര്‍ ഉമകള്‍ നടത്തുന്ന സമരത്തിനെതിരെ കഴിഞ്ഞ ദിവസമാണ് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് രംഗത്തെത്തിയത്. മലയാള സിനിമകള്‍ക്കു പകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന  എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട് ശരിയല്ലെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.  ഇത് തമിഴ് നാട്ടിലോ കര്‍ണാടകയിലോ ആയിരുന്നെങ്കില്‍ വിവരമറിയുമായിരുന്നെന്നും സംസ്‌കാരമുള്ളതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

ഇതിനു മറുപടിയായി നലല്‍കിയ പ്രസ്താവനയിലാണ്  തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടന്നു ബഷീര്‍ പറഞ്ഞത്. 25 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇന്നസെന്റ് 50,000 രൂപയാണ് പ്രതിഫലം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് അത് 35-50 ലക്ഷത്തില്‍ എത്തിയിരിക്കുകയാണ്.

അതുപോലെ 25 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് വിതരണ വിഹിതം 60:40 എന്നത്. അതില്‍ കാലോചിത മാറ്റമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായുള്ള ആവശ്യമാണിത് തീരുമാനം ആകാത്തതു കൊണ്ടാണ് ഡിസംബര്‍ 16 മുതല്‍ പുതിയ വിതരണ വിഹിത അടിസ്ഥാനത്തിലേ സിനിമകള്‍ പ്രദര്‍ശനത്തിനെടുക്കേണ്ടതുള്ളൂ എന്നു തീരുമാനിച്ചത്.


Read more: സംഘപരിവാര്‍ തന്നെ വേട്ടയാടുന്നത് മുസ്‌ലിമായതിനാല്‍: കമല്‍


മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പടങ്ങള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ പാവപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും പ്രസ്താവനയില്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നു.