| Sunday, 10th November 2024, 4:22 pm

ഗായകൻ ലിയാം പെയ്‌ൻ ആത്മഹത്യ ചെയ്തതല്ല: അർജൻ്റീനിയൻ അധികൃതർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്വേനൊസ് ഏരീസ്: ഗായകൻ ലിയാം പെയ്‌നിൻ്റെ മരണം ആത്മഹത്യയെന്ന വാദം തള്ളി അർജൻ്റീനിയൻ അധികൃതർ. കഴിഞ്ഞ മാസം ഹോട്ടൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച പെയ്‌നിൻ്റെ മരണകാരണം ആത്മഹത്യയാണെന്ന് അർജൻ്റീനിയൻ അധികൃതർ തള്ളിക്കളഞ്ഞു.

ആഗോളതലത്തിൽ പ്രസിദ്ധിയാർജ്ജിച്ച ബോയ് ബാൻഡിലെ പേരുകേട്ട ഗായകനായ 31 കാരൻ ഒക്ടോബർ 16 ന് ബ്യൂണസ് ഐറിസിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിക്കുകയായിരുന്നു.

പെയ്‌നിന്റെ ദേഹത്തുണ്ടായിരുന്ന പരിക്കുകൾ സ്വയം ഉപദ്രവിച്ചതിൻ്റെയോ മറ്റുള്ളവരുടെ ഇടപെടലിൻ്റെയോ ഫലമല്ലെന്ന് പ്രാദേശിക പ്രോസിക്യൂട്ടർമാർ നിഗമനം ചെയ്തു. പെയ്‌നിൻ്റെ ശരീരത്തിൽ ഒന്നിലധികം രാസപദാർത്ഥങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമാർട്ടവും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിൻ്റെ മരണം വീഴ്ചയിലുണ്ടായ ഒന്നിലധികം പരിക്കുകൾ കാരണമാണ്. മരണകാരണം വീഴ്ചയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്.

പെയ്‌നിൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മൂന്ന് വ്യക്തികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ആരെയും ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കപ്പെടുന്നവരിൽ ഒരാൾക്ക് പെയ്‌നുമായി അടുത്ത ബന്ധമുണ്ടെന്നും മറ്റൊരാൾ സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാരനാണെന്നും റിപ്പോർട്ടുണ്ട്.

Content Highlight: Liam Payne death probe: Argentine authorities rule out suicide, self-harm and external intervention

We use cookies to give you the best possible experience. Learn more