സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എല്‍ ജിയുടെ ഏറ്റവും പുതിയ ഫോണായ എക്‌സ് 5 പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്തിയ ഈ ഫോണ്‍ ദക്ഷിണ കൊറിയയിലാണ് പ്രാഥമിക ഘട്ടത്തില്‍ ലഭ്യമാകുക.
4500 മില്ലി ആമ്പിയറിന്റെ കൂറ്റന്‍ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അതിവേഗ ചാര്‍ജിങ്ങും ഫോണിലുണ്ട്. മധ്യനിര ഫോണുകളിലെ മികച്ച ബാറ്ററിയുള്ള ഫോണുകളിലൊന്നാണിത്. 5.5 ഇഞ്ചിന്റെ ഫോണിലാണ് ഈ കൂറ്റന്‍ ബാറ്ററി ഉള്ളതെന്ന പ്രത്യേകതയുമുണ്ട്.
ആന്‍ഡ്രോയിഡ് 8 ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് സിമ്മുകള്‍ ഇടാം. മീഡിയാടെക്കിന്റെ നാല് കോറുകളുള്ള പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുക. ഇത് ഒരു പോരായ്മ തന്നെയാണ് ഇതേ ശ്രേണിയിലുള്ള ഫോണുകളില്‍ ഷവോമി പോലെയുള്ള ബ്രാന്‍ഡുകള്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ലഭ്യമാക്കുന്നുണ്ട്. സ്‌നാപ്ഡ്രാഗണെ അപേക്ഷിച്ച് വേഗത കുറവാണ് മീഡിയാടെക്ക് പ്രോസസറുകള്‍ക്ക്. ബാറ്ററി ദൈര്‍ഘ്യത്തേയും ഇത് ബാധിക്കും.
12 മെഗാ പിക്‌സലിന്റെ ക്യാമറാ ലെന്‍സാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫികള്‍ പകര്‍ത്തുന്നതിനായി 5 മെഗാ പിക്‌സലിന്റെ മുന്‍ ക്യാമറയുമുണ്ട്. മുന്‍പിലും പിന്‍പിലും ഫ്‌ലാഷ് സംവിധാനവും ഉണ്ട്.
ഇന്ത്യന്‍ വില ഏകദേശം 22,000 രൂപയോളം വരും. ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതിലും കൂടിയ സൗകര്യങ്ങല്‍ ഉള്ള ഫോണ്‍ വിപണിയിലുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ബ്രാന്‍ഡ് തേടി പോകുന്നവര്‍ക്ക് ഈ ഫോണ്‍ പരിഗണിക്കാവുന്നതാണ്.